മദ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മദ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 25, വെള്ളിയാഴ്‌ച

മദ്യപാനം ആഹാരത്തിന്റെ ഭാഗമാകണം ഇ.പി ജയരാജന്‍

CLT 2009 ജനുവരി 26 തിങ്കള്‍
കണ്ണൂര്‍: മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണമെന്ന്‌ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. കണ്ണൂര്‍ പാട്യം ഗോപാലന്‍ സ്‌മാരക പ0നഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മലബാര്‍ വികസന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒളിഞ്ഞും തലയില്‍ മുണ്ടിട്ടുമാണ്‌ പലരും മദ്യഷാപ്പുകളില്‍ പോകുന്നത്‌. ഈ സ്ഥിതി മാറണം. അതിന്‌ മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണം- അദ്ദേഹം പറഞ്ഞു. മദ്യഷാപ്പ്‌ പൂട്ടിയാല്‍ സര്‍ക്കാറിന്‌ ഭരിക്കാന്‍ പണമുണ്ടാവില്ല. 42-44 കോടി രൂപയാണ്‌ ഒരു ദിവസം മാത്രം സര്‍ക്കാറിന്‌ കിട്ടുന്നത്‌. കേരളത്തിന്റെ മണ്ണില്‍ മദ്യ വ്യവസായത്തിന്‌ സാധ്യതകള്‍ എാറെയുണ്ട്‌ അതുപയോഗിക്കണം. ചെത്തു തൊഴിലാളികള്‍ക്ക്‌ എാറെ സാധ്യതയുണ്ട്‌. പുതിയ തലമുറ ഈ മേഖലയിലേക്ക്‌ കടന്നുവരാത്ത സാഹചര്യമുണ്ട്‌. സൗന്ദര്യം നഷ്ടപ്പെടുമെന്നതാണ്‌ ഇതിനുകാരണം. അതിനാല്‍ ചെത്തുതൊഴിലാളികള്‍ക്ക്‌ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട്‌ കളള്‌ ചെത്തിയെടുക്കാനുളള സംവിധനം ഉണ്ടാവണം
കുറിപ്പ്‌:-1 മലബാര്‍ വികസന പാതയിലേക്ക്‌ വരണമെങ്കില്‍ മദ്യഷാപ്പുകള്‍ കൂടുതല്‍ വരണം
ഇതാണോ വികസനം?
കുറിപ്പ്‌:-2 ഒളിഞ്ഞും തലയില്‍ മുണ്ടിട്ടും പോകുന്നത്‌ വളരെ കഷ്ടം തന്നെ. ആ സ്ഥിതി മാറണം
മദ്യഷാപ്പുകളിലേക്ക്‌ പോകുമ്പോള്‍ എക്‌സിക്യൂട്ടിവ്‌ ലുക്കില്‍ പോകണമെന്ന്‌ സാരം
കുറിപ്പ്‌:-3 മദ്യപാനം ആഹാരത്തിന്റെ ഭാഗമാകണം
റേഷന്‍ വഴി മദ്യവും ആവുമെങ്കില്‍ മയക്ക്‌ മരുന്നു്‌ വിതരണവും തുടങ്ങണം. ക്രമേണ ആഹാരം ഒഴിവാക്കി മദ്യം മാത്രമാക്കണം
കുറിപ്പ്‌:-4 മങ്ങിനില്‍ക്കുന്ന പൊതുവിതരണ കേന്ദ്രങ്ങള്‍ ഉണരട്ടെ
ചെത്തിയവരാരും ഇതുവരെ രക്ഷപെട്ടിട്ടില്ല
കുറിപ്പ്‌:-5 മദ്യഷാപ്പ്‌ പൂട്ടിയാല്‍ സര്‍ക്കാറിന്‌ ഭരിക്കാന്‍ പണമുണ്ടാവില്ല
........മദ്യം സാമ്പത്തിക മാന്ദ്യം അകറ്റും എന്ന്‌ ആര്‌ പറഞ്ഞു
കുറിപ്പ്‌:-6 പുതിയ തലമുറ ഈ മേഖലയിലേക്ക്‌ കടന്നുവരാത്ത സാഹചര്യമുണ്ട്‌
പ്രൈമറി തലംമുതല്‍ മദ്യത്തിന്റെ മഹത്വം മനസ്സിലാക്കി ക്കൊണ്ടുളള certified course ആരംഭിക്കണം
കുറിപ്പ്‌:-7 കളള്‌ ചെത്തിയെടുക്കാനുളള സംവിധാനം ഉണ്ടാവണം
കളള്‌ ചെത്തിയെടുക്കാനുളള അത്യാധുനിക സംവിധാനം ഉണ്ടാകണം. ഇത്തരം ഉപകരണങ്ങള്‍ വാങ്ങുവാന്‍ ഗവണ്‍മെന്റ്‌ ഉദാരമായ സബ്‌സിഡി നല്‍കണം
കുറിപ്പ്‌:-8 എക്‌സൈസ്‌, ബീവറേജ്‌ ഡിപ്പാര്‍ട്‌മെന്റ്‌ തുടങ്ങിയ പോസ്‌റ്റ്‌കളിലേക്കുളള ഒഴിവുകള്‍ പെട്ടെന്ന്‌ നികത്തണം
അതയാത്‌ കൂടുതല്‍ കുടിക്കുന്ന വ്യക്തികള്‍ക്ക്‌ അവരുടെ പ്രായത്തെ അടിസ്ഥാനമാക്കി 5 മുതല്‍ പത്ത്‌ വര്‍ഷം വരെ ഇളവ്‌ നല്‍കുന്നതാണ്‌.
കുടി്‌ക്കാത്തവര്‍ അപേക്ഷിക്കേണ്ടതില്ല....
നിയമസഭയില്‍ ബോധമുളള ഒരാളും ഉണ്ടാവരുത്‌. സുബോധവുമായി വരുന്നവരെ നിയമപരമായി നേരിടണം.....





മദ്യം കുടിപ്പിച്ചവരാരും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല (അവരുടെ ജീവിതത്തില്‍)സര്‍ക്കാരിന്‌ ഒരു ദിവസം 41 മുതല്‍ 42 കോടിവരെ വരുമാനം കിട്ടുമെന്ന്‌ പറയുന്നു. അതിനുപരി പ്രതേ്യക സീസണിലാകട്ടെ(ഓണം, കൃസ്‌തുമസ്‌, വിഷു) 300 കോടി വരെ കിട്ടുമെന്നാണ്‌ കണക്ക.്‌ അതായത്‌ ഒര്‌ വര്‍ഷത്തേക്കുളള ബഡ്‌ജറ്റിന്‌ വേണ്ടി ചെലവാക്കുന്ന പണം കിട്ടുന്നത്‌ ഒരു ദിവസം കൊണ്ട്‌





മദ്യപാനികളാകട്ടെ അവരുടെ ജീവിതത്തില്‍ എാറെ വെറുക്കപ്പെട്ടവരും, ബസ്റ്റാന്‍ഡിലും ഫുട്‌ പാത്തിന്റെ മുകളിലും ഉടുതുണിയില്ലാതെ കിടക്കുന്ന മദ്യപാനിയെ ഒരു മനുഷ്യന്‍ പോലും തിരിഞ്ഞ്‌ നോക്കാതെ വെറുപ്പോടെയാണ്‌ പോകുന്നത്‌. ഈ അടുത്ത കാലത്ത്‌ കോഴിക്കോട്‌ നിന്ന്‌ ഒരു മദ്യപാനിക്ക്‌ വേറൊരു മദ്യപാനിയുടെ കുപ്പിച്ചില്ലുകൊണ്ടുളള കുത്ത്‌ വയറ്റിന്‌ കിട്ടിയപ്പോള്‍ തിരിഞ്ഞ്‌ നോക്കാന്‍ പോലും ജനം കൂട്ടാക്കിയില്ല. അതും ജനത്തിരക്കുളള ടൗണില്‍ നിന്ന്‌. അവസാനം അവനെ പോലീസ്‌ എത്തിയാണ്‌ ഹോസ്‌പിറ്റലിലേക്ക്‌ മാറ്റിയത്‌.


ഇതേ വിഷയത്തെ പറ്റി വിവരിക്കുന്ന വേറോരു പോസ്‌റ്റാണ്‌ http://deva-lokam.blogspot.com

2010 ഡിസംബർ 13, തിങ്കളാഴ്‌ച

കേരളം കുടിച്ചുമാറ്റിയ റിക്കോര്ഡുകള്

OFFICIAL DETAILS of BEVERAGES Corp.



കേരളം കുടിച്ചത് 20.8 കോടിയുടെ മദ്യം.
Tuesday, 24 August 2010 09:56



തിരുവനന്തപുരം: തിരുവോണദിവസം കേരളം കുടിച്ചത് 20.8 കോടിയുടെ മദ്യം. ഇതു റെക്കോഡാണ്. മദ്യവില്‍പ്പനയില്‍ കരുനാഗപ്പളളി ഒന്നാം സ്ഥാനവും ചാലക്കുടി രണ്ടാം സ്ഥാനവും നേടി. കരുനാഗപ്പളളിയില്‍ 14. 23 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. 13. 89 ലക്ഷം രൂപയുടെ കുപ്പികളാണു ചാലക്കുടിയില്‍ വിറ്റുപോയത്.

വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നേമുക്കാല്‍ കോടി രൂപയുടെ കുറവു തിരുവോണദിവസമുണ്ടായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരുവോണത്തലേന്ന് ഒന്നാം തീയതി ആയതിനാല്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നിരുന്നില്ല. ഇതാണു തിരുവോണ ദിവസം വില്‍പ്പന കൂടാന്‍ കാരണമായത്.
ഏഴു ദിവസം കൊണ്ടു കേരളം കുടിച്ചത് 176. 42 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 15 ശതമാനം വര്‍ധന.


Sunday, December 27, 2009
ക്രിസ്മസിന് കേരളം കുടിച്ചത് 44.30 കോടിയുടെ വിദേശമദ്യം


കേരളം കുടിച്ചത് 600 കോടി രൂപയുടെ മദ്യം; പൂസായി വിശ്രമിച്ചത് മോര്‍ച്ചറിയില്‍ വരെ
സ്വന്തം ലേഖകന്‍
Story Dated:Thu, 26 Aug 2010 06:24:07 BST
MAIL
PRINT
.


തിരുവനന്തപുരം: മാവേലി വന്നാലും ഇല്ലെങ്കിലും മലയാളികള്‍ ഓണം പൊടിപൂരമാക്കി. ഓണത്തിന് ഒരാഴ്ച കൊണ്ട് കേരളം കുടിച്ചു തീര്‍ത്തത് 600 കോടി രൂപയുടെ മദ്യം. മദ്യപിച്ച് ആഘോഷിച്ച് നടന്ന കുടിയന്മാര്‍ വിശ്രമിച്ചത് മോര്‍ച്ചറിയില്‍ വരെ. തിരുവോണ ദിനത്തില്‍ മദ്യപന്‍ ഉറക്കത്തിനു തിരഞ്ഞെടുത്തതു മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. ആളനക്കം കേട്ട് മോര്‍ച്ചറിയിലെ ഇന്‍ക്വസ്റ്റ് മേശയില്‍നിന്ന് എഴുന്നേറ്റ മദ്യപനെ കണ്ട് യഥാര്‍ഥമൃതദേഹവുമായി വന്ന ആശുപത്രി ജീവനക്കാര്‍ ഭയന്നോടി.


മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിങ്കളാഴ്ചയാണ് ആശുപത്രി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. മുവാറ്റുപുഴ സ്വദേശിയും മഞ്ചേരിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് കഥാനായകന്‍. പിന്നീടു പൊലീസ് സഹായത്തോടെ ഇദ്ദേഹത്തെ മഞ്ചേരിയിലേക്കു പറഞ്ഞയച്ചു.


മുവാറ്റുപുഴയില്‍നിന്നു മഞ്ചേരിയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ തിരൂര്‍ സ്‌റ്റേഷനാണെന്ന ധാരണയില്‍ ഇദ്ദേഹം തൃശൂരില്‍ ഇറങ്ങിയത്രെ. തുടര്‍ന്നു സ്‌റ്റേഷനില്‍നിന്ന് ഓട്ടോറിക്ഷ വിളിച്ച കഥാനായകന്‍ ഡ്രൈവറെകൊണ്ടു മദ്യം വാങ്ങിപ്പിച്ചു. ഓട്ടോയില്‍തന്നെ ഇരുവരും ചേര്‍ന്നു മദ്യക്കുപ്പി കാലിയാക്കി. പിന്നീടൊന്നും ഓര്‍മയില്ലെന്നാണു കക്ഷി പൊലീസിനോടു പറഞ്ഞത്. വിശ്രമിക്കാന്‍ പറ്റിയ സ്ഥലമാണെന്നു പറഞ്ഞാണത്രെ ഓട്ടോക്കാരന്‍ മോര്‍ച്ചറിക്കു സമീപം ഇറക്കിവിട്ടത്. മോര്‍ച്ചറിയിലാണെന്ന് അറിയാതെ സുഖനിദ്രയിലായപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ വരവ്.


ആശുപത്രി ജീവനക്കാരില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. അനക്കം കേട്ട് എഴുന്നേല്‍ക്കുമ്പോഴും കഥാനായകനു താന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു. ആരാണെന്നു ചോദിച്ചിട്ട് മറുപടി പറയാത്തതോടെ ഭയം ഇരട്ടിയായി. ഇതിനിടെ തൊട്ടടുത്ത ഗേറ്റില്‍ കാലുറയ്ക്കാതെ പിടിച്ചു നിന്നപ്പോഴാണു വില്ലന്‍ മദ്യമാണെന്നു ബോധ്യമായത്. പിന്നീടു ജീവനക്കാര്‍ കാര്യങ്ങള്‍ തിരക്കി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയശേഷം ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ മഞ്ചേരിയിലെ ജോലിസ്ഥലത്തേക്കു പോയത്.


ഓണനാളുകളില്‍ മാത്രം കേരളത്തിലെ ബീവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍ വഴി വിറ്റഴിക്കപ്പെട്ടത് 176.42 കോടി രൂപയുടെ മദ്യം. സര്‍വകാല റെക്കോര്‍ഡാണിത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പന ശാലകളിലെയും സംസ്ഥാനത്തെ ബാറുകളിലെയും വില്‍പന പുറമേ വരും. എല്ലാം കൂടി കൂട്ടിയാല്‍ ഏകദേശം 600 കോടി രൂപയ്ക്കടുത്താണ് ഓണത്തിനു മലയാളികള്‍ മദ്യത്തിനായി ഒഴുക്കി കളഞ്ഞത്. ഇത്തവണ തിരുവോണ നാളില്‍ മാത്രം കേരളം ബീവറേജ് കോര്‍പ്പറേഷന്‍ വഴി കുടിച്ചു തീര്‍ത്തത് 20.8 കോടിയുടെ മദ്യമാണ്. ഉത്രാട ദിനത്തിലാകട്ടെ ബിസിനസ് അല്‍പം കൂടി ഉയര്‍്ന്നു നിന്നു, 30.31 കോടി രൂപ. പൂരാടവും മലയാളികള്‍ മോശമാക്കിയില്ല. അന്നു വിറ്റത് 34.59 കോടിയുടെ മദ്യം.


മദ്യവിരുദ്ധ സമിതികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവോണ ദിവസം മദ്യശാലകള്‍ക്ക് അവധി നല്‍കുമോയെന്ന ഭയമായിരുന്നു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ മദ്യ വില്‍പന ഉയര്‍ത്തിയത്. തിരുവോണത്തിനു മുന്‍പുള്ള ആറ് ദിവസത്തെ വില്‍പന 155.61 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതു 132.31 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 17.61 ശതമാനമാണ് ഈ വര്‍ഷം വര്‍ധന. മാവേലി സ്‌റ്റോറുകളിലും ന്യായവില ഷോപ്പുകള്‍ക്ക് മുമ്പിലും പണ്ടു കണ്ടിരുന്ന ഉപഭോക്്താക്കളുടെ ക്യൂവിനു തുല്യമായ തിരക്കാണ് ഇത്തവണ കേരളത്തില്‍ മദ്യവിതരണത്തില്‍ കുത്തകയെന്നു തന്നെ പറയാവുന്ന ബീവ്‌കോ ഷോപ്പുകള്‍ക്ക് മുമ്പില്‍ അനുഭവപ്പെട്ടത്.


പലയിടത്തും തിരക്ക് ക്രമാതീതമായതിനെ തുടര്‍ന്ന് വില്‍പന കൗണ്ടറുകളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിച്ചിരുന്നു. രാവിലെ ഷോപ്പുകള്‍ തുറക്കുന്നതിനു മുമ്പ് തന്നെ പലയിടത്തും കൈയില്‍ സഞ്ചിയും മറ്റുമായി ക്യൂവിനു നീളം വയ്ക്കുകയായിരുന്നു. ലോകകപ്പ് നേടുന്ന ആവേശത്തോടെ ആളുകള്‍ നോക്കി കണ്ടിരുന്ന മറ്റൊരു സംഭവമാണ് ഇത്തവണത്തെ മദ്യവില്‍പനയില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഏതു ഷോപ്പ് മുമ്പിലെത്തുമെന്ന്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഘോഷ വേളകൡ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചാലക്കുടിക്ക് തന്നെയാണ് ഇത്തവണയും കുടിയന്മാര്‍ സാധ്യത കല്‍പ്പിച്ചതെങ്കിലും പോള്‍ നീരാളിയുടെ ലോകകപ്പ് പ്രവചനം പോലെ അവസാന നിമിഷം ഒന്നാം സ്ഥാനം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തട്ടിയെടുത്തു. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ബലരാമപുരത്തിനാണ്.


തിരുവോണ ദിനത്തിലാണ് ചാലക്കുടിയെ കരുനാഗപ്പള്ളി പിന്നിലാക്കിയത്. അന്ന് ചാലക്കുടിയില്‍ 13.89 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റതെങ്കില്‍ കരുനാഗപ്പള്ളിയില്‍ 14.24 ലക്ഷത്തിന്റെ വില്‍പന നടന്നു. തിരുവോണത്തോടനുബന്ധിച്ചുള്ള മൂന്നു ദിവസങ്ങളിലെ വില്‍പന കണക്കാക്കിയാല്‍ ചാലക്കുടി തന്നെയാണ് മുമ്പിലെന്ന ആശ്വാസം ഇവിടുത്തുകാര്‍ക്കുണ്ട്. 53 ലക്ഷം. ഈ ദിവസങ്ങളില്‍ കരുനാഗപ്പള്ളിയില്‍ 51.7 ലക്ഷം രൂപയുടെ മദ്യവില്‍പന നടന്നു.കേരളത്തിന്റെ റമ്മിനോടുള്ള പ്രിയം വീണ്ടും വര്‍ധിച്ചു. ഇക്കൊല്ലം വിറ്റഴിക്കപ്പെട്ടതില്‍ 56 ശതമാനവും റമ്മം തന്നെ. 39 ശതമാനം ബ്രാന്‍ഡിയുടെ കച്ചവടം നടന്നപ്പോള്‍ വോഡ്ക നാല് ശതമാനം മാത്രം. വിസ്‌കിയാണ് വിപണിയിലെ പാവം പയ്യന്‍. കേവലം ഒരു ശതമാനം മാത്രമേ വിസ്‌കി പ്രിയര്‍ കേരളത്തിലുള്ളൂ.
Kerala State Beverages Corp
Kerala State Beverages Corp. Official Data_ till 13.9.2010

About us

The judicial commission of inquiry appointed by the Government to streamline the liquor trade in the state recommended -
(1) To provide genuine liquor at reasonable price, through Government agencies.
(2) Exploitation through increased taxation and exploitation by middleman should be stopped and consumer protection must be the guiding policy.
For achieving the above, nationalization of entire liquor trade was suggested.

In line with the suggestion the Government decided to set up a Public Sector Corporation to procure spirit and arrange blending, bottling, sealing and distribution of arrack and also for dealing with the sale of IMFL. An amendment was made in the Abkari Act in 1984 to give effect to the same.

KSBC was formed on 23.2.1984 to take over the wholesale distribution of liquor in a phased manner and to eventually set up distilleries and blending units to produce spirit, arrack and IMFL. Since then the distribution of liquor has been brought under the control of the Corporation. By a decision in 2001 the majority of the retail outlets also has been entrusted to the Corporation. As at present the whole activity of IMFL from procurement to distribution and sale to the consumer is controlled by the Corporation except for loose vending of liquor by Bars / Clubs and a small portion of the retails by Consumer Federation.

Objectives

(1) To provide genuine quality liquor to consumers at reasonable prices.
(2) To make available supplies of liquor commensurate to demand.
(3) To evolve a proper system to prevent misuse, distribution of spurious liquor through unauthorized sources and evasion of duties and taxes by middlemen.
(4) Consumer protection and satisfaction.

Organisation

Board of Directors

മാദൃഭൂമി പരമ്പര: വിഷക്കള്ളിന്റെ വിളഭൂമി

എസ്.എന്‍. ജയപ്രകാശ്, സി. നാരായണന്‍, എസ്.ഡി. വേണുകുമാര്‍, പി. സുരേഷ്ബാബു


ദിവസേന ഒന്‍പതുകോടിയുടെ വിഷക്കള്ള്

വിഷക്കള്ള്കുടിച്ച് മലപ്പുറത്ത് പിടഞ്ഞുവീണത് 24 ജീവന്‍.
പേരിനുമാത്രം കള്ളുചെത്തുന്ന കേരളത്തില്‍ യഥേഷ്ടം വിഷക്കള്ള് വില്‍ക്കാന്‍ കണ്ണടച്ചുകൊടുക്കുന്നത് സര്‍ക്കാര്‍. ഇല്ലാത്ത കള്ളിന്റെ
പൊല്ലാത്ത വില്പന. ഈ 'ദ്രവ്യാത്ഭുത'ത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്....


കേരളീയര്‍ കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് ലോകംമുഴുവന്‍ പാട്ടാണ്. പക്ഷേ, കള്ളിന്റെ കണക്കോ? എത്ര ഉത്പാദിപ്പിക്കുന്നു, എത്ര വില്‍ക്കുന്നു? ആര്‍ക്കറിയാന്‍, ആരോട് ചോദിക്കാന്‍? കള്ളിന്റെ കള്ളക്കളി തുടങ്ങുന്നത് ഇവിടെയാണ്. പക്ഷേ, ചികഞ്ഞെടുക്കുമ്പോള്‍ ആ സത്യത്തില്‍ത്തട്ടി നമ്മള്‍ ഞെട്ടും. ദിവസേന കേരളം കുടിച്ചുതീര്‍ക്കുന്നത് ഏതാണ്ട് ഒന്‍പതു കോടിയുടെ വിഷക്കള്ള്. ഇങ്ങനെ പോയാല്‍ മലപ്പുറത്ത് വിഷക്കള്ള് കുടിച്ച് പിടഞ്ഞുവീണവര്‍ക്ക് ഇനിയുമേറെ പിന്‍ഗാമികളുണ്ടാവും.
ഈ കണക്ക് എങ്ങനെയെന്നല്ലേ, കേള്‍ക്കൂ. എല്ലാ ജില്ലകളിലുമായി കള്ളുചെത്താന്‍ എകൈ്‌സസ് വകുപ്പില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരമടച്ചത് 5,79,741 തെങ്ങുകള്‍ക്ക്. ഒരു കള്ളുഷാപ്പിന്റെ പരിധിയില്‍ ചെത്തുന്ന തെങ്ങുകള്‍ ഏറ്റവും കുറഞ്ഞത് 50 എണ്ണമെങ്കിലും വേണം. എങ്കിലേ ഷാപ്പിന് ലൈസന്‍സ് കിട്ടൂ. തെങ്ങൊന്നിന് വര്‍ഷം 30 രൂപ കരമടയ്ക്കുകയും വേണം. ഒരു തെങ്ങിന്റെ ശരാശരി ഉല്പാദനം എകൈ്‌സസ് വകുപ്പിന്റെ കണക്കില്‍ ഒന്നര ലിറ്റര്‍. ഇതനുസരിച്ച് കേരളത്തിലെ പ്രതിദിന ഉല്പാദനം 8.7 ലക്ഷം ലിറ്റര്‍. ഇനി ഇതെല്ലാം രണ്ടും മൂന്നും ലിറ്റര്‍ നല്‍കുന്ന കാമധേനുക്കളാണെങ്കിലും ആകെ ഉല്പാദനം 15 ലക്ഷം ലിറ്ററില്‍ താഴെ മാത്രം. പക്ഷെ, തെങ്ങുകള്‍ക്ക് കരമടച്ചിട്ടേയുള്ളൂ. ബഹുഭൂരിപക്ഷം തെങ്ങുകളും ചെത്തുന്നില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന സത്യം. അതുകൊണ്ടാണല്ലോ പാലക്കാട്ടെ ചിറ്റൂരില്‍നിന്ന് കള്ളുകൊണ്ടുവരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ 136 റെയ്ഞ്ചിലായാണ് കള്ളുഷാപ്പുകള്‍. ഓരോ റെയ്ഞ്ചിലും ദിവസേന വില്‍ക്കുന്നത് 15,000 ലിറ്റര്‍ കള്ളെന്ന് എകൈ്‌സസ് വകുപ്പിന്റെ കണക്ക്. അങ്ങനെയാണെങ്കില്‍ ആകെ വേണ്ടത് ദിവസം 20.4 ലക്ഷം ലിറ്റര്‍. യഥാര്‍ത്ഥ ഉപഭോഗം ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്.
എല്ലാ ജില്ലകളിലേക്കും ഇപ്പോള്‍ ചിറ്റൂരില്‍നിന്നാണ് കള്ള് കൊണ്ടുവരുന്നത്. എന്നാല്‍ ഇവിടെനിന്ന് പോവുന്നത് വകുപ്പിന്റെ കണക്കില്‍ ദിവസം വെറും രണ്ടേകാല്‍ലക്ഷം ലിറ്റര്‍. തെങ്ങിന്‍തോപ്പുടമകള്‍ സത്യംചെയ്യുന്നതോ വെറും 50,000 ലിറ്റര്‍ കള്ളേ തങ്ങള്‍ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും.
മൊത്തം വേണ്ട 20.4 ലക്ഷം ലിറ്ററിന് ആശ്രയിക്കുന്നത് ചിറ്റൂരിനെ. അവിടത്തെ ഉല്പാദനം ഔദ്യോഗിക കണക്കില്‍ 2.25 ലക്ഷം മാത്രവും. അപ്പോള്‍ ശേഷിക്കുന്ന 18.15 ലക്ഷം ലിറ്റര്‍ എവിടെനിന്നു വരുന്നു? മറ്റ് ജില്ലകളില്‍ തദ്ദേശീയമായിയെത്തുന്ന കള്ളിന്റെ അളവ് നാമമാത്രമായതിനാല്‍ ഇത് വ്യാജമായി നിര്‍മ്മിക്കുകയാണ്. ഈ വിഷക്കള്ളിന്റെ വരവ് എല്ലാവര്‍ക്കുമറിയാം. പക്ഷേ, കണ്ണടയ്ക്കുന്നു. ഈ പച്ചക്കള്ളത്തിന് എല്ലാവരും ചേര്‍ന്ന് കൂട്ടുനില്‍ക്കുന്നു. കള്ളിന് ലിറ്ററിന് 48 രൂപയോളം വിലയുണ്ട്. അപ്പോള്‍ വിഷക്കള്ള് വിറ്റ് മാഫിയ ഊറ്റിയെടുക്കുന്നത് ദിവസേന ഒന്‍പതുകോടി രൂപ. യാഥാര്‍ഥ്യം ഇതിലുമെത്രയോ അവിശ്വസനീയമായിരിക്കാം?
വെറുതേയല്ല വിഷക്കള്ളിന്റെ ഈ സാമ്രാജ്യം തഴച്ചുവളരുന്നത്. ഇതിനുപിന്നില്‍ സര്‍ക്കാരിന്റെ ഒത്താശയുണ്ട്. ഉദ്യോഗസ്ഥരുടെ കൊടിയ അഴിമതിയുണ്ട്. രാഷ്ട്രീയത്തിന്റെ പിന്തുണയുണ്ട്. കേരളത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ് ദ്രവ്യാത്ഭുതങ്ങളുടെ ഈ കാഴ്ചകള്‍.

തെക്കത്തിക്ക് കൊളംബോ; വടക്കത്തിക്ക് ഗോവിന്ദാ ഗോവിന്ദാ

നിമിഷങ്ങള്‍കൊണ്ട് വെറും പച്ചവെള്ളം ലിറ്ററിന് 48 രൂപ വിലയുള്ള വിഷക്കള്ളായി മാറുന്ന മഹാത്ഭുതം വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുകയാണ്. കാലംപിന്നിട്ടതോടെ ഈ മാന്ത്രികവിദ്യ വളര്‍ന്ന് വികസിച്ചു. ഇപ്പോള്‍ ഇതൊരു തികഞ്ഞ കലാരൂപമാണ്. കളരി
അഭ്യാസത്തിലെന്നപോലെ ഇതിനും തെക്കും വടക്കും ചിട്ടകളുണ്ട്. ഓരോ നാടിനും തനതുശൈലികള്‍.

തെക്കന്‍ശൈലിക്ക് ഈ രംഗത്തെ വിദഗ്ധന്‍മാര്‍ നല്‍കിയിരിക്കുന്ന പേര് 'തെക്കത്തിക്കള്ള്'. വടക്കുള്ളത് 'വടക്കത്തി'. തെക്കത്തിക്കും വടക്കത്തിക്കും തമ്മില്‍ ചേരുവയിലും രാസസമവാക്യത്തിലും മാത്രമല്ല വ്യത്യാസം. വടക്കന്‍മാര്‍ ക്ഷമിക്കണം. വടക്കത്തിക്ക് അല്പം വീര്യം കുറവാണ്. തെക്കത്തിക്ക് അല്പം വീര്യം കൂടും. ഈ വീര്യത്തിനുപിന്നില്‍ ചേരുവയുടെ വ്യത്യാസം തന്നെ. വടക്കത്തിയില്‍ മെഥനോള്‍ ചേര്‍ന്നപ്പോഴാണ് മലപ്പുറത്ത് മനുഷ്യര്‍ പിടഞ്ഞുവീണത്.

തെക്കത്തിക്കള്ളുണ്ടാക്കാന്‍ വെള്ളത്തില്‍ ആദ്യം ചേര്‍ക്കേണ്ടത് 'കൊളംബോ പേസ്റ്റ്' എന്ന വെള്ളക്കുഴമ്പ്. നഞ്ചെന്തിനു നാനാഴി എന്ന ചോദ്യം തെക്കത്തിയുടെ പാചകത്തിനും ബാധകം. ഒരുനുള്ളു പേസ്റ്റുകൊണ്ട് ലിറ്ററുകണക്കിന് കള്ള് റെഡി. ഇതില്‍ പഞ്ചസാരയും ഈസ്റ്റും കലക്കുന്നവന്റെ മനസ്സിന്റെ കാഠിന്യംപോലെ സ്​പിരിറ്റും ചേര്‍ത്താല്‍ വിഷക്കള്ള് റെഡി. കൊളംബോ പേസ്റ്റിന് വീര്യം കൂടുതലാണ്. അതുകൊണ്ട് തെക്കത്തി പെട്ടന്ന് പിടിക്കും. തെക്കോട്ടുവന്നാല്‍ നാലുകാലില്‍ നടക്കാന്‍ നാഴിയുരിക്കള്ളുമതിയെന്ന് ചുരുക്കം. കൊളംബോ പേസ്റ്റിന് വടക്കുമുണ്ട് ആരാധകര്‍. പ്രത്യേകിച്ചും പാലക്കാട്ട് ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

വടക്കന്‍മാരാണ് ശരിക്കും കലാകാരന്‍മാര്‍. അവര്‍ പടംവരയ്ക്കാനുള്ള ചായമാണ് കള്ളിന്റെ ബെയ്‌സായി ഉപയോഗിക്കുന്നത്. വെളുത്ത ബോട്ടിലില്‍ കിട്ടുന്ന വെള്ളക്കുഴമ്പ്. ബോട്ടിലിനുപുറത്ത് പീലിത്തിരുമുടി ചൂടിയ ആലിലക്കണ്ണന്റെ പടമുള്ള സ്റ്റൈലന്‍ സ്റ്റിക്കര്‍. ഗോവിന്ദ എന്ന് ബ്രാന്‍ഡ് നെയിം. 'ഫോര്‍ ആര്‍ട്ടിസ്റ്റിക്ക് യൂസ് ഒണ്‍ളി' (ചിത്രകാരന്മാരുടെ ഉപയോഗത്തിനു മാത്രം) എന്ന് മുന്നറിയിപ്പ്. ഗോവിന്ദ കളര്‍ ഇന്‍ഡസ്ട്രീസ് എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്. നിര്‍മാതാക്കള്‍ ഇവരാണെന്ന് ഊഹിക്കാം. ഇതൊന്നുമല്ല തമാശ. സാധനം എവിടെ ആര് ഉണ്ടാക്കുന്നു, വിലയെത്ര എന്നീ വിവരങ്ങളൊന്നും ഇല്ലെങ്കിലും ഡ്യൂപ്‌ളിക്കേറ്റിനെ സൂക്ഷിക്കണമെന്ന് ഹിന്ദിയിലും ഇംഗ്‌ളീഷിലും ബോട്ടിലില്‍ ആഹ്വാനമുണ്ട്.'നക്കിലിയോം സെ സാവധാന്‍' എന്ന് ഹിന്ദിയില്‍.'ബിവെയര്‍ ഓഫ് ഡ്യൂപ്‌ളിക്കേറ്റ്‌സ്' എന്ന് ഇംഗ്‌ളീഷിലും. 'ഒറിജിനല്‍ ' ആയതിനാലാവാം വിലയല്‍പ്പം കൂടുതലാണ്. ബോട്ടിലിന് ആയിരം രൂപ. ഒരുകുപ്പി കള്ളുണ്ടാക്കാന്‍ ബോട്ടില്‍ തുറക്കുകപോലും വേണ്ട. അരികിലെങ്ങാനും പറ്റിയിരിക്കുന്ന കുഴമ്പ് തോണ്ടിയെടുത്ത് വെള്ളത്തില്‍ ഒന്നുതൊട്ടാല്‍ മതി. കള്ളിന്റെ നിറം കിട്ടും. മണത്തിന് ലേശം ഒറിജിനല്‍ കള്ളുതന്നെ ചേര്‍ക്കണം. പിന്നെ സ്​പിരിറ്റും ആനമയക്കിയും ഒക്കെ സ്വന്തം ശൈലിപോലെ. എങ്ങനെയായാലും വിഷത്തിന്റെ അളവില്‍ കുറവുണ്ടാവില്ല. പതിനായിരം ലിറ്റര്‍ കള്ളുണ്ടാക്കാന്‍ 200 ലിറ്റര്‍ യഥാര്‍ഥ കള്ളും 70 ലിറ്റര്‍ സ്​പിരിറ്റും മതിയാവും. ഉത്പാദനച്ചെലവ് 10 രൂപപോലുമില്ല. വില്‍ക്കുന്നതോ ലിറ്ററിന് 48 രൂപയ്ക്കും.

തിരുവനന്തപുരത്തുകാര്‍ക്ക് പരിസ്ഥിതിസൗഹൃദ അസുഖം കൂടുതലായതിനാല്‍ വേറൊരു ശൈലിയും കാണുന്നുണ്ട്. തണ്ണിമത്തനും വെള്ളരിയുമൊക്കെ വെട്ടിയരിഞ്ഞ് വെള്ളത്തിലിട്ട് പുളിപ്പിച്ചെടുക്കുന്ന ദ്രാവകത്തിന്‍മേലാണ് പിന്നത്തെ കളി. സിലോണ്‍ പേസ്റ്റ് എന്ന കൊളംബോ പേസ്റ്റിന് തിരുവനന്തപുരത്ത് മലേഷ്യന്‍ പേസ്റ്റെന്നും പറയും. എറണാകുളത്തെ കലക്കുകാര്‍ക്ക് ഈസ്റ്റില്‍ വിശ്വാസമില്ലത്രെ.കോട്ടയത്ത് കാല്പനികമായ കള്ളുകിട്ടുമെന്നാണ് പറച്ചില്‍. പക്ഷേ, ഇവിടെ ഡയസിപാം (ബ്രാന്‍ഡ് നെയിം)എന്ന പദാര്‍ഥം ചേര്‍ക്കാറുണ്ടത്രെ.

സി.പി.എമ്മും ഫോര്‍ട് വിന്നും

കള്ളില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ ഇനിയുമുണ്ട്.വേദന സംഹാരിയായ സി.പി.എം. ( ക്‌ളോര്‍ ഫിനറമിന്‍ മാലേറ്റ്) മയക്കത്തിനുള്ള ക്ലോറല്‍ ഹൈഡ്രേറ്റ് , ഫോര്‍ട് വിന്‍ , ഫിനര്‍ഗന്‍ ഗുളികകള്‍ , മീഥൈല്‍ ആല്‍ക്കഹോള്‍ എന്നിങ്ങനെ.ഹിപ്‌നോട്ടിസത്തിന് ഉപയോഗിക്കുന്ന ഗുളികയാണ് ക്ലോറല്‍ ഹൈഡ്രേറ്റ്. ഫോര്‍ട് വിന്‍ അര്‍ബുദരോഗികള്‍ക്കുള്ള വേദനാസംഹാരിയാണ്.കഴിച്ചാല്‍ മയങ്ങും.സ്​പിരിറ്റിന് വിലക്കൂടുതലായതിനാല്‍ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന മീഥൈല്‍ ആല്‍ക്കഹോളാണ് ഉപയോഗിക്കുക.ഇത് 30 മില്ലീലിറ്റര്‍ മതി ഒരാള്‍ മരിക്കാന്‍.15 മില്ലീലിറ്റര്‍ ഉള്ളില്‍ ചെന്നാല്‍ കണ്ണ് അടിച്ചുപോകും. തോപ്പുകളില്‍ത്തന്നെ വ്യാജനും വിളയും.

കേരളത്തിനുമുഴുവനായി 'ശുദ്ധമായ' കള്ള് ഉത്പാദിപ്പിക്കുന്ന ചിറ്റൂരില്‍ തെങ്ങിന്‍തോപ്പില്‍ തന്നെ കൃത്രിമക്കള്ളും വിളയും. ഇത് ചിറ്റൂരെ പാവം കള്ളുപ്രവര്‍ത്തകര്‍ കണ്ടുപിടിച്ച വിദ്യയല്ല. 20 വര്‍ഷംമുമ്പ് നൂറനാട്ടു നിന്ന് ചിറ്റൂര്‍ റേഞ്ച് പിടിച്ചടക്കിയ അബ്കാരി പ്രമുഖനാണ് കൃത്രിമക്കള്ളുണ്ടാക്കാന്‍ ചിറ്റൂരുകാരെ പഠിപ്പിച്ചതെന്നാണ് അവരുടെ പരാതി. തെങ്ങ് ചെത്താതെ, തൊഴിലാളികള്‍ക്ക് പണി നല്‍കാതെ വെറും വൃക്ഷക്കരം മാത്രമടച്ച് കള്ളുണ്ടാക്കുന്ന വിദ്യ. ബാംഗ്‌ളൂരില്‍ നിന്ന് സ്​പിരിറ്റ്, തമിഴ്‌നാട്ടിലെ സേലത്തുനിന്ന് ഇടനിലക്കാര്‍വഴി ഡയസിപാം, സിലോണ്‍ പൗഡര്‍ ,ഈസ്റ്റ്, പഞ്ചസാര, കഞ്ചാവ്,ചക്കര ഇത്രയുമുണ്ടെങ്കില്‍ എത്രവേണമെങ്കിലും കള്ളുണ്ടാക്കാം. ചിറ്റൂരിലെ വിശാലമായ തെങ്ങിന്‍തോപ്പുകളിലാണ് കൃത്രിമക്കള്ളുണ്ടാക്കുന്നത്. മൂലക്കട, വണ്ണാമട, കരുമാണ്ട കൗണ്ടന്നൂര്‍, മീനാക്ഷിപുരം, നൊച്ചിമേട് എന്നിവിടങ്ങളാണ് കൃത്രിമക്കള്ളിന്റെ കലക്കല്‍കേന്ദ്രങ്ങള്‍. ഡയസിപാം പൊടിക്കും സിലോണ്‍ പൗഡറിനും കാല്‍ കിലോയ്ക്ക് , 1750 രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടനിലക്കാര്‍ ഈടാക്കുന്നത്. ഇവിടത്തെ കള്ളുപാചകം ഇങ്ങനെ:50 ലിറ്റര്‍ കള്ള്,10 ഗ്രാം ഡയസിപാം, 200 ലിറ്റര്‍ വെള്ളം ഇത്രയും ചേര്‍ത്താല്‍ കിട്ടുന്നത് 250 ലിറ്റര്‍ കൃത്രിമക്കള്ള്. ഇതില്‍ ചെറിയ ചവര്‍പ്പിന് നവസാരം.വീര്യംകൂട്ടാന്‍ 100 ലിറ്ററിന് ഒരുലിറ്റര്‍ സ്​പിരിറ്റ്.ഒപ്പം ചെറിയ അളവില്‍ അമോണിയം ക്ലോറൈഡോ ക്ലോറല്‍ ഹൈഡ്രേറ്റോ. പാലക്കാട്ടുനിന്ന് വരുന്ന ശുദ്ധമായ കള്ള് തികയാത്തതുകൊണ്ടാണ് മായം ചേര്‍ക്കുന്നതെന്ന വാദവും പൊളിയുന്നു. പാലക്കാട്ടുനിന്നുതന്നെ കൃത്രിമക്കള്ളുവരുമ്പോള്‍ മായം മായം സര്‍വത്ര എന്നേ പറയാനുള്ളൂ.

ടെസ്റ്റര്‍മാരുടെ ദുരൂഹമരണം
വ്യാജക്കള്ള് കലക്കുന്ന കേന്ദ്രങ്ങളില്‍ മദ്യത്തിന്റെ വീര്യമളക്കാന്‍ ആമയെയും എലിയെയും മനുഷ്യ ടെസ്റ്റര്‍മാരെയുമാണ് ഉപയോഗിക്കാറ്. അടുത്തിടെ കായംകുളത്തിനടുത്ത് മുതുകുളത്തെ ഒരുഷാപ്പില്‍ ആമകളെക്കണ്ട് ഉദ്യോഗസ്ഥര്‍ അന്തംവിട്ടു. ആമകളെ കലക്കുകള്ളിലിട്ടാല്‍ അവ അവയിയില്‍ത്തന്നെ കിടക്കുകയാണെങ്കില്‍ വീര്യം കുറവ് എന്നാണ് അര്‍ഥം. പൊങ്ങിവന്ന് കുഴഞ്ഞുപോയാല്‍ വീര്യം കൂടിപ്പോയെന്നും. എലികളെയും ഇങ്ങനെ ഉപയോഗിക്കും. കുടിയന്‍മാരായ ടെസ്റ്റര്‍മാര്‍ക്ക് കള്ള് ഫ്രീയാണ്. ആദ്യം ഇവര്‍ക്ക് കുടിക്കാന്‍ കൊടുക്കും. കുഴപ്പമില്ലെങ്കില്‍ കള്ള് വിപണിയിലേക്ക്. പരീക്ഷണത്തിനിടയ്ക്ക് ടെസ്റ്റര്‍മാര്‍ മരിച്ചുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കലക്കുകള്ളിന് പേരുകേട്ട കായംകുളത്തും പരിസരത്തുമുള്ള ഷാപ്പുകളുമായി ബന്ധപ്പെട്ട് പത്തോളം അസാധാരണ മരണങ്ങളുണ്ടായപ്പോഴാണ് ഇത്തരം ടെസ്റ്റര്‍ജീവിതങ്ങളെപ്പറ്റി പുറംലോകം അറിഞ്ഞുതുടങ്ങിയത്.

പുലര്‍കാലത്തെ ടിപ്പണികള്‍
ചിറ്റൂരിലെ തെങ്ങിന്‍തോപ്പുകളില്‍ നിന്ന് രാവിലെ ആറുമുതലേ അന്തര്‍ജില്ലാ പെര്‍മിറ്റ് പ്രകാരം കള്ള് കൊണ്ടുപോകാവൂ എന്നായിരുന്നു നിയമം. പക്ഷേ, ചിറ്റൂരില്‍ നിന്ന് വടക്കുംതെക്കും ജില്ലകളിലേക്ക് പുലര്‍ച്ചെ രണ്ടുമുതല്‍ കള്ളുവണ്ടികള്‍ ചീറിപ്പായും. എകൈ്‌സസുകാര്‍ക്ക് കൃത്യമായി മാസപ്പടി ഉള്ളതിനാല്‍ ആരും തടയില്ല. തലേന്നത്തെ അന്തിക്കള്ളും കൃത്രിമക്കള്ളും ചേര്‍ത്ത് 300 ലിറ്ററിന്റെ ബാരലുകളില്‍ പുലര്‍ച്ചെ രണ്ടിനുതന്നെ കള്ളുവണ്ടികള്‍ പോകുന്നത് എല്ലാവര്‍ക്കുമറിയാം. ഇതിന് രണ്ടുണ്ട് നേട്ടം. എറണാകുളത്തും ആലപ്പുഴയിലും നേരത്തേ കള്ള് എത്തിച്ചാല്‍ ചേരുവകള്‍ ചേര്‍ത്ത് വീണ്ടും ഇരട്ടിയാക്കാം. രാത്രിപരിശോധന ഇല്ലാത്തതിനാല്‍ വഴിയില്‍ പെര്‍മിറ്റ് കാണിക്കേണ്ട. ഈ പെര്‍മിറ്റ് ഉപയോഗിച്ച് വീണ്ടും ഒരുവണ്ടിക്ക് കള്ള് കൊണ്ടുവരാം. ഒരുപെര്‍മിറ്റിന് രണ്ടും മൂന്നും വണ്ടി കള്ള് പോയിത്തുടങ്ങിയപ്പോഴാണ് തൃശ്ശൂരിലെ കൊമ്പഴയില്‍ കള്ള് പരിശോധിക്കാന്‍വേണ്ടിമാത്രം ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചത്. പക്ഷേ, ഇവിടെ വണ്ടിതടഞ്ഞത് കള്ള് പരിശോധിക്കാനല്ല, പടിവാങ്ങുക എന്ന 'മഹനീയ'കൃത്യത്തിന്.

ദ്രവ്യ(ന്‍)ം ഒഴുകിയെത്തിയ വഴികള്‍
കോടികളുടെ ബാങ്ക് നിക്ഷേപം... നഗരങ്ങളുടെ ഹൃദയഭാഗത്ത് സ്വന്തം ഭൂമി... വിദേശനിര്‍മിത ആഡംബര കാറുകള്‍... ഇതൊരു ഫൈവ്സ്റ്റാര്‍ ഹോട്ടലുടമയുടെ സമ്പാദ്യമല്ല; ഒരു കള്ള്ഷാപ്പ് നടത്തിപ്പുകാരന്റേതാണ്! വിഷക്കള്ള് ദുരന്തത്തിലെ മുഖ്യപ്രതി ദ്രവ്യന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു ചിത്രമാണിത്.

പത്താംക്ലാസ് വരെ വിദ്യാഭ്യാസമുള്ള ദ്രവ്യന്റെ സ്ഥാനം സമൂഹത്തിലെ സമ്പന്നരുടെ പട്ടികയിലായിരുന്നു. ഈ പട്ടികയിലേക്ക് അയാള്‍ നടന്നുകയറിയത് ചുരുങ്ങിയ വര്‍ഷംകൊണ്ടായിരുന്നു. ഷാപ്പുകളില്‍ കള്ള് മാത്രം വിറ്റാല്‍ ഇന്നത്തെ ഈനിലയിലെത്താന്‍ കഴിയില്ലെന്ന് ദ്രവ്യന് പണ്ടേ അറിയാമായിരുന്നു. നടുവട്ടം കാരേക്കുന്നത്ത് വീട്ടില്‍ ദ്രവ്യന്‍ അബ്കാരി മുതലാളിയായതിനു പിന്നിലും ഒരു കഥയുണ്ട്. ഏതൊരു അബ്കാരിയുടെയുംപോലെ ദ്രവ്യന്റെയും തുടക്കം ഒരു ചാരായഷാപ്പില്‍നിന്നുതന്നെയായിരുന്നു.

ജ്യേഷ്ഠന്റെ ചാരായഷാപ്പില്‍ എടുത്തുകൊടുക്കാന്‍ നിന്നിരുന്ന ആളായിരുന്നു ദ്രവ്യന്‍. ചാരായം നിര്‍ത്തിയപ്പോള്‍ കള്ള്ഷാപ്പായി. ദ്രവ്യന്‍ പിന്നെ കള്ള്ഷാപ്പിന്റെ ലൈസന്‍സിയായി. ഷാപ്പുകളിലൂടെ കള്ളിനൊപ്പം സ്​പിരിറ്റും ഒഴുക്കാന്‍ തുടങ്ങിയപ്പോള്‍ സമ്പാദ്യത്തിന്റെ കനവും കൂടിവന്നു. ഇതോടെ ഷാപ്പുകളുടെ എണ്ണവും കൂടിക്കൂടിവന്നു. ദ്രവ്യനെയും സഹോദരനെയും കൂടാതെ വിളയൂരിലെയും പട്ടാമ്പിയിലെയും രണ്ടുസുഹൃത്തുക്കളും കൂടിയാണ് ഷാപ്പുകള്‍ ലേലംപിടിച്ചിരുന്നത്. ഷാപ്പുകളുടെ എണ്ണംകൂടിയതോടെ ഓരോരുത്തരം സ്വന്തമായി ഷാപ്പുകള്‍ പിടിക്കാന്‍ തുടങ്ങി. റെയ്ഞ്ചുകളിലെ മിക്കഷാപ്പുകളിലും ഇവര്‍ക്ക് പങ്കുണ്ടായതോടെ അബ്ക്കാരികളുടെ നേതാക്കന്മാരായി ഈ നാല്‍വര്‍സംഘം മാറുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ പോലീസുദ്യോഗസ്ഥനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചിട്ടും അധികൃതര്‍ക്കാര്‍ക്കും ഇവരെ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 1995-ല്‍ ജ്യേഷ്ഠന്റെ മരണത്തോടെ ഷാപ്പ് നടത്തിപ്പുകളുടെ ചുമതല ദ്രവ്യന്റെ കൈകളിലെത്തി.

തുടര്‍ന്നങ്ങോട്ടാണ് ദ്രവ്യന്റെ കാലവും കാലക്കേടും ആരംഭിക്കുന്നത്. 2001ലും 2002ലുമായി രണ്ടു സ്​പിരിറ്റ് കേസുകളാണ് ദ്രവ്യന്റെപേരില്‍ പട്ടാമ്പി പോലീസ് രജിസ്റ്റര്‍ ചെയ്തത്. 500 ലിറ്റര്‍ സ്​പിരിറ്റും 35 ലിറ്റര്‍ സ്​പിരിറ്റുമായിട്ടാണ് രണ്ടുതവണ ദ്രവ്യനെ പോലീസ് അറസ്റ്റുചെയ്യുന്നത്. പിന്നീട് കുറച്ചുകാലം ദ്രവ്യന്റെ സമയദോഷമായിരുന്നു.

നാട്ടില്‍നില്‍ക്കാനും കേസ് നടത്താനും കഴിയാതെവന്നതോടെ ദ്രവ്യന്‍ വിദേശത്തേക്ക് പറന്നു. മാസങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തി. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ദ്രവ്യന്‍ റെയ്ഞ്ച് മാറി കച്ചവടം ആരംഭിച്ചു. നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളിലായിരുന്നു ഷാപ്പ് നടത്തിയിരുന്നത്. കേസിലുള്‍പ്പെട്ട് ലൈസന്‍സ് റദ്ദായതിനാല്‍ എല്ലാം ബിനാമികളെ ഏല്‍പ്പിച്ചു. 500 ലിറ്റര്‍ സ്​പിരിറ്റ് പിടിച്ച കേസില്‍ രണ്ടുവര്‍ഷത്തെ തടവിന് വിധിച്ചെങ്കിലും കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലയോര മേഖലയിലെ കള്ളുകച്ചവടമാണ് ദ്രവ്യന്റെ ജീവിതത്തെ പച്ചപിടിപ്പിച്ചത്. പിന്നീട് ദ്രവ്യന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കൈയില്‍ ഇഷ്ടംപോലെ പണം, രാഷ്ട്രീയക്കാരിലും എകൈ്‌സസ്-പോലീസ് ഉദ്യോഗസ്ഥരിലും നല്ല പിടിപാട്. സ്​പിരിറ്റ് കച്ചവടത്തിന് ഇത്രയൊക്കെ ധാരാളം മതിയെന്ന് ദ്രവ്യനും മനസ്സിലായി. ഈ തണലില്‍ പലരും തടിച്ചുകൊഴുത്തു.

എന്നും പുലര്‍ച്ചെ മൂന്നു മണിയോടെ എഴുന്നേല്‍ക്കും.സ്​പിരിറ്റും വെള്ളവുമെല്ലാം കള്ളില്‍ ചേര്‍ക്കുന്ന ജോലികള്‍ അഞ്ചുമണിയാകുമ്പോഴേക്കും മുഴുവനാക്കും. ഇതായിരുന്നു ദ്രവ്യന്റെ ദൈനംദിന രീതി.



പടി കിട്ടിയാല്‍ കമ്മീഷണറെയും വിരട്ടും

പാലക്കാട്ടുനിന്ന് കള്ളുകടത്താനുള്ള അന്തര്‍ജില്ലാ പെര്‍മിറ്റ് എകൈ്‌സസുകാര്‍ക്ക് ചാകരയാണെന്നു വിശേഷിപ്പിച്ചാല്‍ അത് കുറഞ്ഞുപോകും. ആറുമാസത്തേക്ക് മൂന്നുകോടി രൂപ നേരിട്ട് കൈക്കൂലി നേടിത്തരുന്ന അക്ഷയപാത്രം. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മുതല്‍ റെയ്ഞ്ച് ഓഫീസുവരെ വീതംവെപ്പിന്റെ ആരവം.
ആയിരംലിറ്റര്‍ കള്ള് ചിറ്റൂരില്‍നിന്ന് ആലപ്പുഴയ്ക്ക് കൊണ്ടുപോകണമെങ്കില്‍ ആദ്യം ആലപ്പുഴയില്‍ നിന്ന് 'പടി കയറി'ത്തുടങ്ങണം. കള്ള് കൊണ്ടുവരേണ്ട റെയ്ഞ്ചില്‍ ലിറ്ററിന് 15 രൂപ പ്രകാരം 15000 രൂപ. സര്‍ക്കിള്‍ ഓഫീസില്‍ മറ്റൊരു 15000. ഡിവിഷന്‍ ഓഫീസില്‍ വേറൊരു 15000. ഇത്രയും നല്‍കിക്കഴിഞ്ഞാല്‍ അടുത്ത പടിക്കളി പാലക്കാട്ട്. ഇവിടെ ആദ്യം ചിറ്റൂര്‍ റെയ്ഞ്ചില്‍ 15000 രൂപ. ചിറ്റൂരിലെ സര്‍ക്കിള്‍ ഓഫീസിലും പാലക്കാട്ടെ ഡിവിഷന്‍ ഓഫീസിലും ഇതേനിരക്ക്. ചില ദൗര്‍ഭാഗ്യവാന്‍മാര്‍ക്ക് സര്‍ക്കിളിലും ഡിവിഷനിലും നിരക്കുകൂടും. കണ്‍മുന്നില്‍ കിട്ടിയാല്‍ സ്‌ക്വാഡും കൈനീട്ടും. (സര്‍ക്കിള്‍ ഓഫീസിലും ഡിവിഷന്‍ ഓഫീസിലും കാല്‍ക്കുലേറ്ററുമായാണ് പടിപിടുത്തക്കാര്‍ ഇരിക്കുന്നതെന്ന് തിരുവനന്തപുരത്തുനിന്ന് കള്ളെടുക്കാന്‍പോയ ഒരു കറാറുകാരന്റെ അനുഭവസാക്ഷ്യം. ഒരിക്കല്‍ അവിടെയുണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസര്‍ സ്വന്തം നാട്ടുകാരനായിരുന്നു. മാമൂലൊന്നും കൊടുക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. പേപ്പറൊപ്പിട്ട് തിരിച്ചിറങ്ങിയപ്പോഴേക്കും മറ്റ് ഓഫീസര്‍മാര്‍ പിന്നാലെചെന്നു. പടി നിരുപാധികം കാഴ്ചവെക്കേണ്ടിവന്നു. കള്ളോ ചാരായമോ സ്​പിരിറ്റോ എന്തുവേണമെങ്കിലും കൊണ്ടുപോ. പടിമുടക്കരുതെന്ന് ഉപദേശവും ഇവര്‍ കൊടുത്തു.)ചിറ്റൂരില്‍ നിന്ന് 959 പെര്‍മിറ്റുകളിലായി മൂന്നരലക്ഷംലിറ്റര്‍ കള്ളാണ് പൊയ്‌ക്കൊണ്ടിരുന്നത്. ആറുമാസത്തേക്കായിരുന്നു പെര്‍മിറ്റ്. ഇതിന് ലിറ്ററിന് 15 രൂപ നിരക്കില്‍ ആറുതട്ടിലായി ലഭിച്ചുകൊണ്ടിരുന്ന കൈക്കൂലി 2.92 കോടി രൂപ.ഇത്രയുംതുക കൈക്കൂലികൊടുത്താല്‍ കരാറുകാരന് എങ്ങനെ മുതലാവുമെന്ന സംശയംവേണ്ട. ചിറ്റൂരില്‍ നിന്ന് ഒരുലിറ്റര്‍ ചെത്തുകള്ള് കിട്ടുന്നത് 13-14 രൂപയ്ക്ക്. പാണ്ടികള്‍ ചെത്തുന്ന പാണ്ടിക്കള്ളാണെങ്കില്‍ ലിറ്ററിന് ഏഴും എട്ടും രൂപയേ വിലയുള്ളൂ. ഇത് പുറംജില്ലകളില്‍ വില്‍ക്കുന്നത് 48 രൂപയ്ക്കും. പിന്നെ എന്ത് ചേര്‍ത്തും വിഷക്കള്ള് ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യവും. ലാഭത്തിന്റെ നാഷണല്‍ഹൈവേ ഇങ്ങനെ നീളുന്നു.

അമ്പമ്പോ, കിമ്പളം ഇങ്ങനെ

ഇനി ഷാപ്പുനടത്തിപ്പിന്റെ മാസപ്പടി മാഹാത്മ്യം അറിയാന്‍ ഓരോതലത്തിലും കിട്ടുന്ന കിമ്പളത്തിന്റെ കണക്ക് നോക്കിയാല്‍മതി. ഈ മാസം ആദ്യംവരെ തൃശ്ശൂര്‍ ജില്ലയില്‍ നിലനിന്ന കിമ്പള നിരക്കിനെക്കുറിച്ച് കരിങ്കാലിയായ ഒരുദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ. ഒരു റെയ്ഞ്ചിലെ ഓരോ ഗാര്‍ഡിനും മാസം ശരാശരി 7000 രൂപ എല്ലാ ഷാപ്പുകളില്‍ നിന്നുമായികിട്ടും. പ്രിവന്റീവ് ഓഫീസര്‍ക്ക് 9000. ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടുന്ന തുക അദ്ദേഹത്തിന്റെ കീഴിലെ ഗാര്‍ഡുമാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. അഞ്ചുഗാര്‍ഡുമാരുള്ള റെയ്ഞ്ചാണെങ്കില്‍ ഇന്‍സ്‌പെക്ടര്‍ക്ക് 35000 രൂപ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഓരോ റെയ്ഞ്ചില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടുന്ന വിഹിതം കിട്ടും. ഒരു സര്‍ക്കിളിന്റെ കീഴില്‍ നാല് റെയ്ഞ്ചുണ്ടാവും. അപ്പോള്‍ കിമ്പളം നാലിരട്ടി. ഡിവിഷന്‍ ഓഫീസില്‍ ഡെപ്യൂട്ടികമ്മീഷണര്‍ക്കും മാനേജര്‍ക്കും കൃത്യമായി വിഹിതം ചെല്ലുന്നുണ്ട്.
കള്ളിലെ കള്ളംപോലെ കൈക്കൂലിക്കും ജില്ലാതലഭേദങ്ങളുണ്ട്. ഓരോ ജില്ലയിലെയും കച്ചവടത്തിന്റെ തോതും കലക്കലിന്റെ വ്യാപ്തിയുമൊക്കെ കണക്കിലെടുത്താണ് പടിനിരക്കുകള്‍ രൂപപ്പെടുന്നത്. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തീരുമാനിച്ചാല്‍ അദ്ദേഹം വിവരമറിയും. മാസപ്പടിവാങ്ങി വീതംവെക്കുന്ന കൂട്ടായ്മയില്‍ സഹകരിക്കാത്തവന് സ്ഥലം മാറ്റം, മാനഹാനി എന്നിവയൊക്കെ ഫലം.
കള്ളുകച്ചവടം തകര്‍ത്തുനടക്കുന്ന ആലപ്പുഴയില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന് മാസംകിട്ടുന്നത് രണ്ടുലക്ഷം രൂപയാണെന്നറിയുന്നു. തൊട്ടുതാഴെയുള്ളയാള്‍ക്ക് ഒരുലക്ഷവും. കമ്മീഷണര്‍ എസ്.സുബ്ബയ്യ നടത്തിയ റെയ്ഡുകളെത്തുടര്‍ന്ന് തിരുവനന്തപുരത്തും കൊല്ലത്തുമൊക്കെ കുറെ ഷാപ്പുകള്‍ പൂട്ടിയിരുന്നു. അതുകൊണ്ട് ഈ ഓണക്കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടതുപോലെ കൊയ്യാനായില്ല. മലപ്പുറത്തുനിന്ന് മാസപ്പടി രജിസ്റ്റര്‍ കണ്ടുകിട്ടിയെങ്കിലും അതിന്റെ നിരക്കും ആരൊക്കെ വാങ്ങിയെന്നതും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

തൊടാനാര്... വിരട്ടവനെ!

ശമ്പളത്തിന് പണിയെടുത്തില്ലെങ്കിലും കിമ്പളത്തിന് പണിയെടുക്കുന്നവരാണ് എകൈ്‌സസില്‍ ഏറെപ്പേരും. കിമ്പളത്തിനോട് അവര്‍ക്ക് വലിയ ആദരവുമുണ്ട്. അതുകൊണ്ട് തങ്ങളെപ്പോറ്റുന്നവര്‍ക്കുവേണ്ടി എകൈ്‌സസ് കമ്മീഷണറോട് ആണെങ്കില്‍ക്കൂടിയും അവര്‍ നിലവിട്ട് പെരുമാറിക്കളയും. തിരുവനന്തപുരത്ത് ആറ്റിങ്ങലിലാണ് ഈ സംഭവം നടന്നത്. റെയ്ഞ്ച് ഓഫീസിനടുത്തുള്ള ഷാപ്പില്‍ കമ്മീഷണറുടെ നേരിട്ടുള്ള റെയ്ഡ്. കള്ളുകലക്കാന്‍ സൂക്ഷിച്ചിരുന്ന യീസ്റ്റും പഞ്ചസാരയുമൊക്കെ കമ്മീഷണര്‍ പിടിച്ചെടുത്തു. അപ്പോഴേക്കും ഇന്‍സ്‌പെക്ടര്‍ ഓടിയെത്തി. ഈ ഷാപ്പില്‍ എവിടെനിന്നാണ് ഈ സാധനങ്ങള്‍ വന്നതെന്ന് ചോദിച്ച് അദ്ദേഹം ആക്രോശിച്ചു. റെയ്ഡിനുവന്നവര്‍ കൊണ്ടുവെച്ചതാവാം എന്ന ദുരൂഹത പരത്തി അദ്ദേഹം ഉപകാരസ്മരണചെയ്തു. സസ്‌പെന്‍ഷനും വാങ്ങി. പടി ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല; രാഷ്ട്രീയക്കാര്‍ക്കും കിട്ടുന്നുണ്ട്. സ്വാഭാവികമായും ഭരണകക്ഷിക്കാര്‍ക്കാണ് കോള്. അതുകൊണ്ട് വിഷക്കള്ള് ലോബിയെ ആരെങ്കിലും തൊട്ടാല്‍ നേതാക്കള്‍ ഇളകും. തൊടുന്നത് കമ്മീഷണറാണെങ്കില്‍ അങ്ങോരുടെ കൈവെട്ടുമെന്നും കാല്‍വെട്ടുമെന്നും ഭീഷണി. അങ്ങനെയും ഈ കേരളത്തിലുണ്ടായി.

സാമ്പിളും വ്യാജന്‍ ; തെളിയില്ല കള്ളം

റെയ്ഡ് നടക്കുമ്പോള്‍ വിഷക്കള്ളിന്റെ സാമ്പിള്‍ എടുക്കുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ, എത്ര സാമ്പിള്‍ എടുത്താലും വിഷംതെളിയാന്‍ ബുദ്ധിമുട്ടായിരിക്കും.അതിനുള്ള തന്ത്രം കള്ളുമാഫിയയും എക്‌സൈസ് ഉദ്യോഗസ്ഥരുംചേര്‍ന്ന സൗഹൃദക്കൂട്ടായ്മ രൂപപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ഷാപ്പിലും പത്തുകുപ്പിയെങ്കിലും നല്ല കള്ള് സദാ സ്റ്റോക്കുണ്ടാവും. നല്ലകള്ള് തേടിയെത്തുന്ന ചിലപതിവുകാര്‍ എല്ലാഷാപ്പിലുമുണ്ട്. അവര്‍ക്ക് കുടിക്കാന്‍ കുറച്ച് നല്ലകള്ള് കരുതണം.പതിവുകാരോട് ഷാപ്പുകാരന്‍ സ്‌നേഹംകാട്ടുന്നത് ഇങ്ങനെയാണ്. (നല്ല കള്ളുകൊടുത്താല്‍ കുടിക്കാത്ത ലക്ഷണമില്ലാത്ത കുടിയന്‍മാരാണ് വിഷക്കള്ളുണ്ടാക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് പറയുന്ന ഷാപ്പുകാരുമുണ്ട്. സ്​പിരിറ്റും മറ്റുമരുന്നുകളും ചേര്‍ക്കാത്ത കള്ളുകൊടുത്താല്‍ ഇവര്‍ പിണങ്ങും.കുടിയന്‍മാര്‍ക്കുവേണ്ടി എന്തെല്ലാം റിസ്‌ക്കാണ് ഈ ഷാപ്പുകാര്‍ എടുക്കുന്നത് ) റെയ്ഡ് നടക്കുമ്പോള്‍ സാമ്പിളായി എക്‌സൈസുകാര്‍ എടുത്തുകൊണ്ടുപോകുന്നത് ഈ നല്ല കുപ്പികളായിരിക്കും.പരിശോധനയില്‍ കള്ള് പരമശുദ്ധമെന്ന് തെളിയും.പിന്നെന്ത് നടപടിയെടുക്കാന്‍? എല്ലാമൊരു നാടകം.
സാമ്പിള്‍ എടുക്കുന്നവര്‍ക്കെല്ലാം പടി ഉറപ്പ്. അല്ലെങ്കില്‍ ഷാപ്പില്‍ നിന്ന് ശുദ്ധമായ കള്ളുകിട്ടിയാലും ഉദ്യോഗസ്ഥര്‍ പുറത്തുവെച്ച് അതില്‍ വിഷംചേര്‍ത്ത് ലാബില്‍ കൊടുക്കുമെന്നാണ് ഷാപ്പുകരാറുകാര്‍ പറയുന്നത്. ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമാണ് ഈ ലാബുകള്‍ ഉള്ളത്. രണ്ടും മൂന്നും വര്‍ഷമായിട്ടും പരിശോധനാ റിപ്പോര്‍ട്ട് കിട്ടാത്ത കേസുകളുണ്ട്. ഷാപ്പുകളുടെ കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനിടെ ലാബ് റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ നടപടിയും കണക്കുതന്നെ.
നാടന്‍കള്ളില്‍ 8.2 ശതമാനം ആല്‍ക്കഹോളേ പാടുള്ളൂവെന്നാണ് നിയമം. ഇതിന് ആനുപാതികമായ രീതിയില്‍ സ്​പിരിറ്റ് ചേര്‍ത്താല്‍ പരിശോധനയില്‍ കണ്ടുപിടിക്കുകയുമില്ല.



നാലുസെന്റിലെ കള്ളുമുതലാളിമാര്‍

കഴിഞ്ഞയാഴ്ചയില്‍ ഒരുദിവസം. രാവിലെ 11.30. എകൈ്‌സസ് കമ്മീഷണറേറ്റില്‍ ഒരു രഹസ്യസന്ദേശം എത്തുന്നു. പാറശ്ശാലയ്ക്കടുത്ത ഒരു റിട്ട.എസ്.ഐ. യാണ് സ്​പിരിറ്റ് കടത്തിലെ ഇപ്പോഴത്തെ താരം. അയാളുടെ ഒരു മിനിലോറി സ്​പിരിറ്റ് തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യ സന്ദേശം. കമ്മീഷണറേറ്റില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം പോയി. കടന്നുപോകേണ്ട സ്​പിരിറ്റും കടന്നുപോയി. മാഫിയ നിശ്ചയിച്ചാല്‍ അതുനടന്നിരിക്കും. ആര്‍ക്കും തടയാനാവില്ല. വിശ്രമജീവിതകാലം സ്​പിരിറ്റ് കടത്തി നാടുനന്നാക്കാന്‍ തീരുമാനിച്ച ഈ മുന്‍നിയമപാലകനെ കുടുക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഒരിക്കല്‍ പുലര്‍ച്ചെ രണ്ടുമണിവരെ കാത്തിരുന്നതാണ്. കിട്ടിയില്ല. ജില്ലാ അതിര്‍ത്തിയില്‍ പത്തോളം എകൈ്‌സസ് ചെക്ക്‌പോസ്റ്റുകളുണ്ട്. ഏതുവഴിയും കടത്താം. കടത്തുന്നദിവസം മാഫിയയുടെ വിശ്വസ്തന്‍ ചെക്ക്‌പോസ്റ്റില്‍ കാവലുണ്ടായാല്‍ മതി. ആരും അറിയില്ല. സ്​പിരിറ്റ് എത്തേണ്ടിടത്ത് എത്തും. വിശ്വസ്തര്‍ക്ക് നേട്ടം. പിടിക്കാനിറങ്ങുന്നവന് ഉറക്കം നഷ്ടം. മനഃപ്രയാസവും മാനഹാനിയും ഫലം.മദ്യദുരന്തങ്ങള്‍ക്ക് കുപ്രസിദ്ധമായ കൊല്ലം ജില്ലയില്‍ 2008 ല്‍ ആവണീശ്വരം മദ്യദുരന്തം നടന്നകാലത്ത് കരുനാഗപ്പള്ളിയില്‍ എകൈ്‌സസ് പരിശോധിച്ച് വിട്ട സ്​പിരിറ്റ് വാഹനം പിടികൂടിയത് പോലീസാണ്. ജില്ലയില്‍ ഏറെക്കാലം സ്​പിരിറ്റ് എത്തിച്ചിരുന്ന എഡിസന്‍ ഒടുവില്‍ മലബാര്‍ സിമന്റ്‌സിന്റെ ഗ്രീന്‍ചാനല്‍ പെര്‍മിറ്റ് ഉപയോഗിച്ച് സ്​പിരിറ്റ്കടത്തിയകേസിലാണ് അറസ്റ്റിലായത്.

കൃത്യമായ രഹസ്യസന്ദേശങ്ങള്‍ കിട്ടിയാല്‍പ്പോലും ഇതാണ് സ്ഥിതിയെങ്കില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കാര്യം പറയാനുണ്ടോ?

ബിനാമികള്‍ക്കു പിന്നിലെ താപ്പാനകള്‍

ചെങ്ങന്നൂര്‍ റെയ്ഞ്ചില്‍ നാലു ഷാപ്പുകള്‍ നടത്തിയിരുന്ന മഴുക്കീര്‍ പ്രാവിന്‍കൂട് സ്വദേശി രാജപ്പന് 25 ലക്ഷംരൂപ കുടിശ്ശിക വന്നു. റവന്യൂ റിക്കവറിക്ക് അധികൃതര്‍ എത്തിയപ്പോള്‍ നാലുസെന്റ് സ്ഥലത്ത് ഓലക്കൂരയില്‍ കഴിയുകയായിരുന്നു 'അബ്കാരി മുതലാളി'. ഒരു പ്രമുഖന്റെ ബിനാമിയായിരുന്ന ഈ പാവത്തിന് ഷാപ്പുമുതലാളി എന്ന പേരും നക്കാപ്പിച്ച പ്രതിഫലവുമാണ് കിട്ടിയിരുന്നത്.കടബാധ്യതകളോ മറ്റുനടപടികളോ വന്നാല്‍ യഥാര്‍ഥഉടമയ്ക്ക് പ്രശ്‌നമൊന്നുമില്ല. പിന്നീട് ദുരൂഹമായ ഒരു അപകടത്തില്‍ രാജപ്പന്‍ ഒടുങ്ങിപ്പോയി.കള്ളുഷാപ്പുകള്‍ നടത്തുന്നത് ബിനാമികളാവരുതെന്ന് അബ്കാരിനിയമത്തില്‍ വ്യവസ്ഥയുണ്ട്. അബ്കാരി നയത്തില്‍ പറയുന്നത് ബിനാമികളല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടേ ഷാപ്പ് ലൈസന്‍സ് നല്‍കാവൂ എന്നാണ്. പക്ഷേ, എല്ലാവരും സഹകരിച്ച് കേരളത്തില്‍ ഒരുകാര്യം ഉറപ്പാക്കിയിട്ടുണ്ട്. കണ്ണൂരും കോഴിക്കോട്ടുമൊക്കെയുള്ള തൊഴിലാളി സഹകരണ സംഘങ്ങള്‍ ഒഴിച്ചാല്‍ ഷാപ്പുനടത്തുന്നവരില്‍ 80 ശതമാനംപേരും പ്രമുഖ അബ്കാരി കരാറുകാരുടെ കോണ്‍ട്രാക്ടര്‍മാര്‍ തന്നെ. ബിനാമികളുടെ പേരില്‍ കിസ്തു തുക (ഷാപ്പുലേലത്തുക)യടയ്ക്കും. കള്ള് എത്തിക്കുന്നതും കലക്കുന്നതുമെല്ലാം അബ്കാരികള്‍. ലൈസന്‍സിക്ക് ഒന്നും അറിയേണ്ട. ഷാപ്പിലിരുന്നാല്‍ മതി. മാസം ഒരുചെറിയ തുക വീട്ടിലെത്തും. പക്ഷേ, ദുരന്തമുണ്ടായാല്‍ കുടുങ്ങും. ഉത്തരവാദി ലൈസന്‍സിയായിരിക്കും. പാലക്കാട് പെരുവെമ്പില്‍ അഞ്ചുവര്‍ഷംമുമ്പ് വിഷക്കള്ള്കുടിച്ച് ആറുപേര്‍ മരിച്ചപ്പോള്‍ ജയിലിലായത് ചെത്തുകാരനായിരുന്നു. കരാറുകാരനെ ആരും തൊട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ യഥാര്‍ഥകരാറുകാര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. ബിനാമികളില്‍ രാഷ്ട്രീയനേതാക്കളും ധാരാളം. കഴക്കൂട്ടം റെയ്ഞ്ചില്‍ സി.ഐ.ടി.യു. നേതാവിന്റെ സാന്നിധ്യമുണ്ടെങ്കില്‍ വര്‍ക്കലയില്‍ ഐ.എന്‍.ടി.യു.സി. നേതാവുണ്ട്. ബിനാമികളെയെല്ലാം ഉദ്യോഗസ്ഥര്‍ക്ക് അറിയാം. പക്ഷേ, നഗ്‌നമായ ഈ നിയമലംഘനം തടയാന്‍ ആര്‍ക്കുമാവുന്നില്ലെന്ന് മാത്രം. ഗുണ്ടാപ്പിരിവ് വാങ്ങി ബിനാമികളെ സംരക്ഷിക്കാന്‍ വിപ്ലവ വിദ്യാര്‍ഥിസംഘടനയുടെ ഒരു പഴയകാല നേതാവും രംഗത്തുണ്ട്. തിരുവനന്തപുരത്തും തൊഴിലാളിസഹകരണ സംഘങ്ങള്‍ ഷാപ്പ് നടത്തിയിരുന്ന കാലമുണ്ടായിരുന്നു. അന്ന് സംഘങ്ങളുടെ നേതാക്കളായിരുന്ന ചിലരും ഇന്ന് ബിനാമികളെവെച്ച് ഷാപ്പുനടത്തുന്നുണ്ട്. അന്ന് ഒരു സൈക്കിള്‍പോലും ഇല്ലാതിരുന്നവര്‍ ഇപ്പോള്‍ മാളികകളിലാണ് വസിക്കുന്നത്. ആഡംബരക്കാറുകള്‍ പലതുണ്ട് ഇവര്‍ക്ക്.

ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് റെയ്ഞ്ചില്‍ തൊളിലാളികള്‍ നടത്തിയിരുന്ന ഷാപ്പുകള്‍ കൂട്ടമായി ഇപ്പോള്‍ നടത്തുന്നത് തത്തമംഗലത്തെ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുക്കളാണെന്നത് പരസ്യമായ രഹസ്യം. മീനാക്ഷിപുരത്തെ ഒരു ഷാപ്പിന്റെ വര്‍ത്തമാനം ചികഞ്ഞപ്പോള്‍ ലൈസന്‍സി വെറുമൊരു പാവം. കള്ളുകച്ചവടം എന്തെന്നറിയില്ല. പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നത് പ്രദേശത്തെ പേരുകേട്ട ഒരു അബ്കാരിയും.

നാലുമുതല്‍ ഏഴുവരെ ഷാപ്പുകളുള്ള ഗ്രൂപ്പായാണ് ലേലത്തില്‍ കൊടുക്കുന്നതെങ്കിലും റെയ്ഞ്ചിലെ മൊത്തം ഗ്രൂപ്പുകളും അവസാനം ഒരു അബ്കാരി കരാറുകാരനില്‍ എത്തും. ഇതാണ് ബിനാമി മാജിക്. തൃശ്ശൂര്‍, എറണാകുളം റെയ്ഞ്ച് നടത്തുന്നത് അങ്കമാലിയിലെ പ്രമുഖ അബ്കാരി ഗ്രൂപ്പ്. ചിറ്റൂര്‍, കൊല്ലങ്കോട് , നെന്മാറ റേഞ്ചുകള്‍ ഭരിക്കുന്നത് തത്തമംഗലത്തെയും കൊഴിഞ്ഞമ്പാറയിലെയും ചിറ്റൂരിലെയും പഴയപ്രമാണിമാര്‍ തന്നെ. പാലക്കാട്ട് റെയ്ഞ്ചിലാകട്ടെ തൃശ്ശൂരിലെ ഗ്രൂപ്പും.

ആലപ്പുഴ ജില്ലയില്‍ നാനൂറിലേറെ ഷാപ്പുകള്‍ ഉണ്ടെങ്കിലും യഥാര്‍ഥ ലൈസന്‍സികള്‍ നൂറില്‍ താഴെമാത്രം. സമുദായനേതാക്കളുടെയും രാഷ്ട്രീയനേതാക്കളുടെയും കാര്‍മികത്വത്തില്‍ ഇവിടെ നിരവധി ഷാപ്പുകളുണ്ട്. കോളേജ് അധ്യാപകര്‍ക്കുവരെ ഇവിടെ കള്ളുകച്ചവടത്തില്‍ പങ്കാളിത്തമുണ്ട്. സി.പി.എം. ജില്ലാകമ്മിറ്റി വിറ്റ കാര്‍ അബ്കാരി ബന്ധമുള്ള ഭരണകക്ഷി നേതാവ് മദ്യക്കടത്തിന് ഉപയോഗിച്ചിരുന്നതും പരസ്യമായ രഹസ്യം. കൊല്ലത്ത് അടുത്തിടെ സ്​പിരിറ്റ് പിടിച്ചത് സി.പി.എമ്മില്‍ വന്‍കോലാഹലമാണ് ഉണ്ടാക്കിയത്.

നമുക്ക് പ്രാര്‍ഥിക്കാം, ദൈവം രക്ഷിക്കട്ടെ

ഈയിടെ എകൈ്‌സസ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അനന്തരം നടന്ന സംഗതികളെപ്പറ്റി കേട്ടാല്‍ ഈ വകുപ്പിനെയും കള്ളുകുടിയന്‍മാരെയും രക്ഷിക്കാന്‍ നമുക്കും ദൈവത്തോട് പ്രാര്‍ഥിക്കേണ്ടിവരും. മധ്യകേരളത്തിലെ ഒരു ജില്ലയിലെ എട്ടുറെയ്ഞ്ചുകള്‍ വിഷക്കള്ളിന്റെ കേന്ദ്രങ്ങളാണെന്നും സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആഹ്വാനമുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ആ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കമ്മീഷണറേറ്റില്‍ നിന്ന് അര്‍ധ ഔദ്യോഗിക കത്തുപോയി. അദ്ദേഹം തന്റെ കീഴുദ്യോഗസ്ഥര്‍ക്കെല്ലാം കത്തയച്ചു. കുഴപ്പങ്ങളൊന്നും ഉണ്ടാകാതെനോക്കണമെന്ന് എല്ലാവരെയും അദ്ദേഹം ഉപദേശിച്ചു. കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഒരു മാര്‍ഗവും അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചു. മറ്റൊന്നുമല്ല, കൂട്ടപ്രാര്‍ഥന. ഒന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം എന്ന വചനത്തോടെ അവസാനിക്കുന്ന കത്ത് എകൈ്‌സസ് വകുപ്പിന്റെ ചരിത്രത്തിലേക്ക് വിലപിടിച്ച രേഖയായി മാറിക്കഴിഞ്ഞു.

ഭരണപക്ഷ യൂണിയന്‍ നേതാക്കളുടെ നിഴലുകള്‍ ആവേശിച്ചാല്‍ എന്ത് രഹസ്യസന്ദേശം കിട്ടിയാലും സാരമില്ലെന്നേ ചില ഉദ്യോഗസ്ഥര്‍ പറയൂ. നാട്ടില്‍പാട്ടായാലും ഇത്തരക്കാര്‍ കാര്യങ്ങളൊന്നും അറിയില്ല. അങ്കമാലി ബസ് സ്റ്റാന്‍ഡിനടുത്ത് പാടത്തെ കലക്കുകേന്ദ്രത്തിനെക്കുറിച്ച് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞിട്ടും ആദ്യം അറിയേണ്ട മേഖലാതല ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. (അവിടെ മോട്ടോര്‍, പമ്പ് സെറ്റ് തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിലാണ് കള്ളുകലക്കിക്കൊണ്ടിരുന്നത്.)

വകുപ്പിലെ ഉന്നതര്‍ റെയ്ഡ് തീരുമാനിച്ചാല്‍ എങ്ങനെയും വിഷക്കള്ള് ലോബി അതറിഞ്ഞിരിക്കും. ഷാപ്പുനടത്തിപ്പുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ജില്ലാതല സ്‌ക്വാഡുകളില്‍ വരെ ചാരക്കണ്ണികളുണ്ട്. ഇതിന് വന്‍തുകയാണ് പ്രത്യുപകാരം ലഭിക്കുന്നത്. ചില റെയ്ഞ്ചുകളില്‍ വകുപ്പിന്റെ വാഹനത്തില്‍ സ്​പിരിറ്റ്‌ലോബിയുടെ ഏജന്റിനെയും കൂട്ടിയാണ് റെയ്ഡിന് പോകുക. കമ്മീഷണറുടെ സന്ദര്‍ശനവിവരം മുന്‍കൂട്ടി അറിഞ്ഞ് അദ്ദേഹത്തിന്റെ വാഹനത്തിന് പിന്നാലെ ഏജന്റുമാരെ വിടും. കമ്മീഷണറുടെ പോക്കിനെപ്പറ്റി യഥാസമയം വിവരം വിഷക്കള്ള് ലോബിക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. റെയ്ഡ് അട്ടിമറിക്കാന്‍ പിന്നെ ഇവര്‍ കൂട്ടായ പ്രവര്‍ത്തനം കാഴ്ചവെക്കും.

ഇനി വേണ്ട, പച്ചക്കള്ളം

2006 ജൂലായ് 12. എകൈ്‌സസ് ഉദ്യോഗസ്ഥനായ ജയകുമാറിന്റെ ജീവിതം തകര്‍ന്ന ദിവസം, ഈ കറുത്തദിവസം അദ്ദേഹം ഒരിക്കലും മറന്നുകൂടാത്തതാണ്. പക്ഷേ, അന്ന് സംഭവിച്ചതൊന്നും ഓര്‍മയില്ല. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. അന്ന് റെയ്ഡിനിടെ തലയ്ക്കടിയേറ്റ ജയകുമാറിന്റെ ഓര്‍മ നശിച്ചുപോയി. അബ്കാരി-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ജയകുമാറിന്റെ ജീവിതം പുനര്‍ജന്മമാണ്.

കായംകുളത്ത് എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു അന്ന് ജയകുമാര്‍. കരീലക്കുളങ്ങരയില്‍ ഒരു വീട്ടില്‍ സ്​പിരിറ്റ് ശേഖരമുണ്ടെന്നറിഞ്ഞ് റെയ്ഡിനെത്തി. സി.പി.എമ്മിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുടെ ബന്ധുവീടായിരുന്നു അത്. റെയ്ഡ് തടയാന്‍ വന്‍പട തന്നെ അവിടെയെത്തി. ഒരാള്‍ മേശയുടെ കാലൂരി ജയകുമാറിന്റെ തലയ്ക്കടിച്ചു. അന്ന് മറഞ്ഞ ബോധം തിരിച്ചുകിട്ടിയത് മാസങ്ങള്‍ കഴിഞ്ഞ്. ഇപ്പോഴും ചികിത്സയില്‍. നേരേ നടക്കാന്‍ പോലുമാവുന്നില്ല. ഇതിനിടെ പ്രൊമോഷന്‍ കിട്ടി. ഇപ്പോള്‍ തിരുവനന്തപുരത്ത് എകൈ്‌സസ് കമ്മീഷണറേറ്റില്‍ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മീഷണറാണ്. ''അന്ന് നടന്നതൊന്നും എനിക്ക് ഓര്‍മയില്ല. മരിച്ചു ജീവിക്കുന്നവനാണ് ഞാന്‍. കുറച്ചുകാലം കൂടി ഇങ്ങനെ ജീവിച്ചുപോകുമായിരിക്കും. അടികൊണ്ട് തലച്ചോറിന്റെ ഒരുഭാഗം പോയില്ലേ'' -വിറയാര്‍ന്ന സ്വരത്തില്‍ ജയകുമാര്‍ പറയുന്നു.

വിഷക്കള്ളുലോബിയെ തൊട്ടാല്‍ അസാമാന്യ ഐക്യത്തോടെയാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തുക. തൊഴിലാളി സംരക്ഷണത്തിന്റെ മറവിലാണ് നിറം മറന്ന ഈ കൂട്ടുകെട്ട്. ഈയിടെ പാലക്കാട്ട് ഒരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള കള്ളുഷാപ്പില്‍ നിന്ന് സ്​പിരിറ്റിനുപകരം പിടിച്ചെടുത്തത് വൈറ്റ് റം. കമ്മീഷണറുടെ നേരിട്ടുള്ള റെയ്ഡായിരുന്നു. പക്ഷേ, തൊഴിലാളികളെ അറസ്റ്റ്‌ചെയ്തുകൊണ്ടുപോകാന്‍ സമ്മതിച്ചില്ല. 'നാട്ടുകാരുടെ' ഐക്യത്തോടെയുള്ള ചെറുത്തുനില്‍പ്പ്. ആദ്യം മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍. പിന്നാലെ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍. ഇതോടെ കമ്മീഷണര്‍ ഒരു തീരുമാനത്തിലെത്തി. ഇനിമേല്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്യേണ്ടതില്ല. മുതലാളിക്കുവേണ്ടി കലക്കുന്ന തൊഴിലാളി അറസ്റ്റ് ചെയ്യപ്പെടുകയും മുതലാളി രക്ഷപ്പെടുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നാണ് കമ്മീഷണറുടെ ചോദ്യം. മുതലാളിക്കെതിരെ കേസെടുക്കുകയും ചെയ്തു.

ജയകുമാറിന് തലയ്ക്കടിയേറ്റ കരീലക്കുളങ്ങരയില്‍ നിന്ന് പിന്നീട് സ്​പിരിറ്റുകടത്ത് പിടിച്ചപ്പോള്‍ വണ്ടിയോടിച്ചിരുന്നത് സി.പി.എം. ജില്ലാകമ്മിറ്റിയംഗത്തിന്റെ മകന്‍. സംഭവത്തെത്തുടര്‍ന്ന് കൗണ്‍സിലര്‍ കൂടിയായ ജില്ലാകമ്മിറ്റിയംഗം ഡി. രാധാകൃഷ്ണനെ പുറത്താക്കി പാര്‍ട്ടി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഇപ്പോഴും കൊല്ലത്തെ സ്​പിരിറ്റ് ലോബിയുടെ പ്രവര്‍ത്തനം ഭരണകക്ഷിയില്‍ ചിലരുടെ ഒത്താശയോടെയാണെന്നത് പരസ്യമായ രഹസ്യം. ഉദ്യോഗസ്ഥ, രാഷ്ട്രീയ തലങ്ങളില്‍ 30,000 രൂപ പടി കൊടുത്താല്‍ ഒരു ലോഡ് സ്​പിരിറ്റ് കൊല്ലം പട്ടണത്തിലൂടെ നിര്‍ബാധം കടന്നുപോകുമത്രെ.

പൂട്ടിക്കെട്ടിയ മദ്യവിരുദ്ധ സ്‌ക്വാഡ്
മദ്യദുരന്തം വീണ്ടുമുണ്ടാകുമ്പോള്‍ ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച മദ്യവിരുദ്ധ സ്‌ക്വാഡിന്റെ അകാലചരമത്തെക്കുറിച്ച് ഓര്‍ക്കാതെ വയ്യ. കായംകുളത്തെയും പരിസരത്തെയും കള്ളുകലക്കല്‍ കേന്ദ്രങ്ങള്‍ റെയ്ഡുചെയ്തുകൊണ്ടാണ് ഈ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് മുക്കില്‍ 18,000 ലിറ്റര്‍ കലക്കുകള്ളാണ് 2008 ജനവരിയില്‍ പിടിച്ചെടുത്തത്. റെയ്ഡുകള്‍ തുടര്‍ന്നപ്പോള്‍ കള്ളുഷാപ്പില്‍തൊട്ടുള്ള കളി വേണ്ടെന്ന സന്ദേശം നല്‍കിക്കൊണ്ട് ഷാപ്പുടമകള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു സമുദായ നേതാവ്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും റെയ്ഡുമായി സഹകരിക്കേണ്ടെന്ന് ലോക്കല്‍ പോലീസിന് നിര്‍ദേശവും ലഭിച്ചു. അന്ന് മധ്യമേഖലാ ഐ.ജി. ആയിരുന്ന വിന്‍സന്‍ എം. പോള്‍ ആലപ്പുഴയില്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ സ്‌ക്വാഡ് പൂട്ടിക്കെട്ടി. വിഷക്കള്ള് പിടിച്ച രഹസ്യകേന്ദ്രങ്ങളില്‍ വീണ്ടും കള്ള് കലക്കിത്തുടങ്ങി.

എകൈ്‌സസ് വകുപ്പില്‍ സി.ഐ. തൊട്ട് മുകളിലുള്ള ഉദ്യോഗസ്ഥരൊക്കെ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എന്തൊക്കെ സംഭവിച്ചാലും ഇവര്‍ക്ക് ഇളക്കമുണ്ടാവുന്നത് അപൂര്‍വം. കുറ്റിപ്പുറം ദുരന്തത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് കമ്മീഷണറാകട്ടെ അപൂര്‍വമായ ഹാട്രിക്കിന് ഉടമയാണിപ്പോള്‍. ഇതിനുമുമ്പ് കല്ലുവാതുക്കല്‍, ആവണീശ്വരം എന്നിവിടങ്ങളിലെ മദ്യദുരന്തങ്ങളെത്തുടര്‍ന്ന് രണ്ടുതവണ ഇദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ആവണീശ്വരം ദുരന്തമുണ്ടായപ്പോഴാകട്ടെ ജില്ലയിലെ ഉന്നതനെതിരെ നടപടി ഉണ്ടായതുമില്ല. ഒരിക്കല്‍ നടപടി നേരിട്ടാലും വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും നിര്‍ണായകസ്ഥാനങ്ങളില്‍ത്തന്നെ നിയമനം ലഭിക്കും.

കള്ളിന്റെ കള്ളം ഇനിയും തുടരണോ...?
ഉത്പാദിപ്പിക്കുന്നതിന്റെ പലമടങ്ങ് വിഷക്കള്ളുണ്ടാക്കി വിറ്റ് കള്ളുവ്യവസായ മേഖലയെ നിലനിര്‍ത്തുന്നതിന് പറയുന്ന ന്യായം പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണമെന്നാണ്. എന്നാല്‍ കള്ള് വ്യവസായത്തെ ഇങ്ങനെ പ്രാകൃതമായിത്തന്നെ നിലനിര്‍ത്തണമെന്ന വാശി ഈ മേഖലയില്‍ നിന്ന് അവിഹിത ലാഭം കൊയ്യുന്ന മാഫിയയുടേതാണ്. ഈ മേഖല നവീകരിക്കാന്‍ കാലാകാലമുയര്‍ന്ന നിര്‍ദേശങ്ങളൊക്കെ അവഗണിക്കപ്പെട്ടു. മധുരക്കള്ള് അഥവാ, നീര ചെത്താന്‍ അനുവദിക്കണമെന്നായിരുന്നു എ.പി. ഉദയഭാനു കമ്മീഷന്റെ പ്രധാന ശുപാര്‍ശ. അനാവശ്യ ഷാപ്പുകള്‍ പാടില്ലെന്നും ശുപാര്‍ശയുണ്ടായിരുന്നു. നിയമത്തില്‍ ഇതിന് വലിയ തടസ്സമൊന്നുമില്ലെങ്കിലും ഇത് പ്രായോഗികമായും ദുരുപയോഗസാധ്യതകള്‍ അടച്ചും നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തയില്ല. കള്ളുപയോഗിച്ച് തമിഴ്‌നാട്ടില്‍വരെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കേരളം ഇപ്പോഴും അതിന് മടിച്ചുനില്‍ക്കുന്നു.

പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാനാണെന്നു വാദിക്കുമ്പോഴും ഈ മേഖലയെപ്പറ്റി ശാസ്ത്രീയപഠനങ്ങളൊന്നും നടന്നിട്ടില്ല. എത്ര തൊഴിലാളികള്‍ ഉണ്ടെന്നതിന് കണക്കില്ല. കേരള കള്ളുതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ ഇതുവരെ 39,795 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ചെത്തുതൊഴിലാളികള്‍ ഏകദേശം 29,000 പേര്‍ വരും. ബോര്‍ഡിന്റെ 13 ഓഫീസുകളിലായി അംഗത്വഅപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. എങ്കില്‍പ്പോലും തൊഴിലാളികളുടെ എണ്ണം 45,000-ത്തിലധികം വരില്ലെന്ന് ഈ മേഖലയിലുള്ളവര്‍ കരുതുന്നു. കര്‍ശനപരിശോധനയിലൂടെ തൊഴിലാളിയാണെന്ന് ഉറപ്പുവരുത്തിയിട്ടേ അംഗത്വം കൊടുക്കാറുള്ളൂവെന്ന് ക്ഷേമനിധി അധികൃതര്‍ അവകാശപ്പെടുന്നു. എങ്കിലും ഇതിലും തട്ടിപ്പുണ്ട്. ഒരിക്കല്‍ തൊഴിലാളിയായിരുന്ന ഒരു നേതാവിന്റെ പേരില്‍ തിരുവനന്തപുരം ജില്ലയില്‍ ക്ഷേമനിധി വിഹിതം എത്തിയത് വിവാദമായിരുന്നു.

ഒരു ഇടതുപക്ഷ യൂണിയന്റെ നേതാവാണ് ഇദ്ദേഹം. തൊഴിലാളികള്‍ക്ക് ഷാപ്പില്‍ കിട്ടുന്ന വേതനത്തിന് ആനുപാതികമായാണ് ക്ഷേമനിധിയിലെ വിഹിതം വളരുന്നത്. ചെത്താത്ത ഈ തൊഴിലാളിയുടെ പേരില്‍ 2007-'08ല്‍ 40,900 രൂപയും 2008-'09ല്‍ 40,973 രൂപയും എത്തി. ഒരു ഷാപ്പില്‍ കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് നിയമം. ഇതിന്റെ മറവില്‍ രംഗത്തില്ലാത്ത തൊഴിലാളികളുടെ പേരിലും ക്ഷേമനിധി അടയ്ക്കുന്നുണ്ട്. കേരളത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും കള്ളുകൊണ്ടുവരുന്ന ചിറ്റൂരില്‍ 1,300-ഓളം തൊഴിലാളികളാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് ഉള്‍പ്പെടെ ചെത്തുതൊഴിലാളികള്‍ കൂടുതലുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ ചെത്തിന്റെ പ്രതാപകാലം അസ്തമിച്ചു. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറിയിട്ടും കൂടുതല്‍ ഷാപ്പുകള്‍ അനുവദിക്കുകയും കൂടുതല്‍ വിഷക്കള്ള് ഒഴുകാന്‍ സാഹചര്യമുണ്ടാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. തൊഴിലാളി സ്‌നേഹം മൂത്ത് ഷാപ്പിന്റെ ലേലത്തുകയായ കിസ്തില്‍ 20 ശതമാനം കുറവും വരുത്തി, എങ്ങനെയെങ്കിലും ഷാപ്പുകള്‍ ഏറ്റെടുപ്പിച്ച് നടത്തിക്കണം എന്ന വാശിയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇതിന്റെയെല്ലാം ആനുകൂല്യങ്ങളും അവസരങ്ങളും മുതലാക്കിയത് വിഷക്കള്ള് ലോബിയും.


സര്‍ക്കാറിനെന്താ കള്ളുതൊട്ടാല്‍..!
വര്‍ഷം ഏതാണ്ട് 300 കോടിയുടെ വിഷക്കള്ളാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്. എന്നാല്‍ സര്‍ക്കാറിന് കള്ളില്‍ നിന്നുള്ള വരുമാനം എത്രയെന്നോ? വെറും 25 കോടി. ഇതില്‍ 24 കോടി, ഷാപ്പുകള്‍ ലേലംചെയ്ത് കിട്ടുന്നതാണ്. ശേഷിക്കുന്ന ഒരുകോടി, ചെത്തുന്ന തെങ്ങുകള്‍ക്ക് അടയ്ക്കുന്ന കരമാണ്. കള്ളിന് നികുതിയില്ല. നികുതിവരുമാനം കൂട്ടാനാണ് സര്‍ക്കാര്‍ വിദേശമദ്യ വില്പനയെ പ്രോത്സാഹിപ്പിക്കുന്നതെങ്കില്‍ കള്ളിനെ പ്രോത്സാഹിപ്പിക്കുന്നത് അതിനല്ലെന്ന് വ്യക്തം. കള്ളുവ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കണ്ണടച്ച് ഇരുട്ടാക്കുന്നു. ഫലത്തില്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ലാത്ത മേഖലയാണിത്. ദുരന്തം ഏതു നിമിഷവും ഉണ്ടാവാം.

ഈ വര്‍ഷം മെയില്‍ എകൈ്‌സസ് കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചു. വിഷക്കള്ള് ഒഴുകുന്നത് തടയാന്‍ കള്ളുകച്ചവടം പൂര്‍ണമായി പരിഷ്‌കരിക്കണമെന്നായിരുന്നു കത്തിലെ നിര്‍ദേശം. കള്ള് ചെത്താനും വില്‍ക്കാനുമായി ബിവറേജസ് കോര്‍പ്പറേഷന്റെ മാതൃകയില്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുക, കള്ളുഷാപ്പുകളുടെ നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തിലാക്കുക, കള്ള് കുപ്പിയിലാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാക്കുക എന്നിങ്ങനെ ഏതെങ്കിലും മാര്‍ഗം സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ആളുകള്‍ വിഷക്കള്ളുകുടിച്ച് മരിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പരിഷ്‌കരണത്തെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവര്‍ക്കും അമാന്തം. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഇനിയെങ്കിലും ഈ മേഖലയുടെ നവീകരണത്തിനും ഷാപ്പുകള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. റിപ്പോര്‍ട്ടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുംമേല്‍ ഇനിയും അടയിരുന്നാല്‍ അടുത്ത ദുരന്തം ദൂരെയല്ല.

റിപ്പോര്ട്ടുകള്

മദ്യദുരന്തം; സിറ്റിംഗ്‌ ജഡ്‌ജിയെകൊണ്‌ട്‌ അന്വേഷിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തം സിറ്റിംഗ്‌ ജഡ്‌ജിയെകൊണ്‌ട്‌ അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിന്‌ സിറ്റിംഗ്‌ ജഡ്‌ജി വേണമെന്ന്‌ ഹൈക്കോടതിയോട്‌ ആവശ്യപ്പെടും. സിറ്റിംഗ്‌ ജഡ്‌ജിയെ കിട്ടിയില്ലെങ്കില്‍ മറ്റ്‌ വഴി തേടാനും തീരുമാനമായി. സിറ്റിംഗ്‌ ജഡ്‌ജി ഇല്ലെങ്കില്‍ ജില്ലാ ജഡ്‌ജിയെകൊണ്‌ട്‌ അന്വേഷിപ്പിക്കാനാണ്‌ തീരുമാനമെന്ന്‌ സൂചന. മദ്യദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമുണ്‌ടായി.
കാഴ്‌ച നഷ്‌ടപ്പെട്ടവര്‍ക്ക്‌ നാല്‌ ലക്ഷം രൂപ വീതവും നല്‍കും. ചികിത്സാ ചെലവ്‌ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. കള്ളിനകത്ത്‌ മായം ചേര്‍ക്കുന്നതിലുള്ള എല്ലാ ശ്രമങ്ങളും ശക്തമായി എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെല്ലിന്റെ സംഭരണവില കൂട്ടാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കിലോയ്‌ക്ക്‌ ഒരു രൂപ വര്‍ധിപ്പിച്ച്‌ 13 രൂപയാക്കാനാണ്‌ തീരുമാനം. അന്യസംസ്ഥാന ലോട്ടറി നികുതി മുന്‍കൂര്‍ ഈടാക്കാനുള്ള ലോട്ടറി ഓര്‍ഡിനന്‍സിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ദേശീയപാത പുനരുദ്ധാരണത്തിന്‌ ആവശ്യമായ 330 കോടി രൂപയുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


മദ്യ ദുരന്തം: ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗുരുദാസന്‍

Posted on: 07 Sep 2010



മലപ്പുറം: വിഷക്കള്ള് കുടിച്ച് 23 പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു. കാരണക്കാരെ രാഷ്ട്രീയം നോക്കാതെ ശിക്ഷിക്കും. കള്ളില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രണ്ട് പേര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടിട്ടുണ്ട്.

മരണമടഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ആസ്​പത്രികളിലുള്ളവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. മദ്യദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


Related News:
വിഷമദ്യദുരന്തം അട്ടിമറിയാവാം: വൈക്കം വിശ്വന്‍ (09 Sep, 2010)
വിഷക്കള്ള് ദുരന്തം: മരണം 26 ആയി (09 Sep, 2010)
കള്ളുകച്ചവടം ഇനിയില്ലെന്ന് കെ.അച്യുതന്‍ (09 Sep, 2010)
വിഷക്കള്ള് ദുരന്തം: അട്ടിമറി സാധ്യതയില്ലെന്ന് പോലീസ്‌ (08 Sep, 2010)
പാലക്കാട് ജില്ലയിലെ ഷാപ്പുകള്‍ പൂട്ടാന്‍ ഉത്തരവ്‌ (08 Sep, 2010)
എക്‌സൈസ് കമ്മീഷണറെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞുവെച്ചു (07 Sep, 2010)
വിഷക്കള്ള്: കൂടുതല്‍ പേര്‍ ആസ്​പത്രിയില്‍ (07 Sep, 2010)
മദ്യദുരന്തം: രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (07 Sep, 2010)
ആഭ്യന്തരമന്ത്രിയെ തടയാന്‍ ശ്രമം; ഷാപ്പുകള്‍ തകര്‍ത്തു (07 Sep, 2010)
മലപ്പുറം വിഷക്കള്ള് ദുരന്തം: മരണം 23 ആയി (07 Sep, 2010)
വ്യാജമദ്യം വിതരണം ചെയ്ത ഷാപ്പ് അടിച്ചുതകര്‍ത്തു (06 Sep, 2010)
മദ്യദുരന്തം: ഉന്നതതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി (06 Sep, 2010)
മലപ്പുറം: വിഷക്കള്ള് കുടിച്ച് 23 പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു. കാരണക്കാരെ രാഷ്ട്രീയം നോക്കാതെ ശിക്ഷിക്കും. കള്ളില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രണ്ട് പേര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടിട്ടുണ്ട്.

മരണമടഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ആസ്​പത്രികളിലുള്ളവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. മദ്യദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

6.8.2010
തിരുവനന്തപുരം: മലയാളിയുടെ ലഹരിഭ്രമത്തിന് കുറവൊന്നുമില്ലെന്നാണ് മദ്യവില്‍പ്പനയുടെ ഏറ്റവും പുതിയ കണക്കുകളും നല്‍കുന്ന സൂചന.

ഓണക്കാലം അടുക്കുന്നതോടെ പതിവിലധികം മദ്യം സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ നാലു മാസം മലയാളി കുടിച്ചു തീര്‍ത്തത് 68.32 ലക്ഷം കെയ്‌സ് മദ്യവും 26.92 കെയ്്‌സ് ബിയറുമാണ്.

2009 ഏപ്രില്‍ മുതല്‍ ജൂലൈവരെ കുടിച്ചതിനെക്കാള്‍ 6.70 ലക്ഷം കേയ്‌സ് മദ്യവും 1.29 ലക്ഷം കേയ്‌സ് ബിയറുമാണ് ഈ വര്‍ഷം കേരളം അതേസമയം കൊണ്ട് കുടിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജുലൈ വരെ ആദ്യനാലുമാസത്തെ കണക്കുകള്‍ അനുസരിച്ച് 2091.38 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റുപോയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് കേരളത്തിലാണ്, ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയുടെ മദ്യതലസ്ഥാനമെന്ന പേര് തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചു കേരളത്തിന് സ്വന്തം

മദ്യവില്‍പ്പന വഴി 1653.87 കോടി രൂപയാണ് നികുതി ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മദ്യ ഇനത്തില്‍ ഏറ്റവും കൂടുതല്‍ നികുതി സമ്പാദിച്ച സംസ്ഥാനവും കേരളംതന്നെയെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

മലയാളിയുടെ മദ്യത്തിന്റെ ഉപയോഗവും ജനസംഖ്യയും താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ 8.3 ലീറ്റര്‍ മദ്യമാണ് ഓരോ മലയാളിയുടെയും ക്വോട്ട.

മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ പഞ്ചാബാണു തൊട്ടുപിന്നില്‍ 7.9 ലീറ്റര്‍. ഇതുപക്ഷേ ബീവേജസ് കോര്‍പറേഷന്‍വഴി വിറ്റ മദ്യംമാത്രം കണക്കാക്കിയാണ്. അനധികൃതമായി സംസ്ഥാനത്തെത്തുന്നതും കള്ളുഷാപ്പുകള്‍ വഴി വിറ്റഴിക്കുന്നതും സൈനിക ക്വാട്ടയില്‍ ലഭിക്കുന്നതുമായ മദ്യത്തിന്റെ കണക്കുകള്‍ ഇതിന് പുറത്താണ്.

നിലവില്‍ ജനസംഖ്യാനുപാത കണക്കു നോക്കിയാല്‍ സംസ്ഥാനത്തെ ഓരോ മലയാളിയും 1340 രൂപചെലവിട്ട് നാലുകാലില്‍ നടക്കുന്നു.ഈ നാലുമാസംകൊണ്ട് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 344.54 കോടിയുടെ നികുതി വര്‍ധനവാണുണ്ടായത്. വില്‍പനയില്‍ 20% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കാര്യങ്ങള്‍ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരിന് 2010ല്‍ 6500 കോടി രൂപ മദ്യം വിറ്റുള്ള വരുമാനമായി ലഭിയ്ക്കും. 5040 കോടിയായിരുന്നു കഴിഞ്ഞവര്‍ഷം നികുതി വരുമാനം. 100 രൂപയ്ക്ക് ബീവറേജസ് കോര്‍പറേഷനില്‍നിന്ന് മദ്യം വാങ്ങിയാല്‍ 80 രൂപയും സര്‍ക്കാരിനാണു ലഭിക്കുന്നത്. 18 രൂപ മദ്യ കമ്പനിക്കും രണ്ടു രൂപ കോര്‍പറേഷനും ലഭിക്കും.

യഥാര്‍ഥ വില്ലന്‍ ഒറിജിനല്‍ തന്നെ

28 ദാരുണ മരണത്തിനും ഒട്ടനേകം പേരുടെ അന്ധതക്കും ഇടയാക്കിയ കുറ്റിപ്പുറം-വണ്ടൂര്‍ മദ്യദുരന്തത്തിനു ശേഷവും, മന്ത്രിമാരുടെയും നേതാക്കളുടെയും ഞെട്ടല്‍, സംഭവസ്ഥല സന്ദര്‍ശനം, ദുരിത ബാധിതര്‍ക്ക് ആശ്വാസ ധനം നല്‍കല്‍, ഊര്‍ജിതമായ പോലീസ് അന്വേഷണം, ഏതാനും എക്സൈസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കല്‍, ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം തുടങ്ങിയ പതിവ് പരിപാടികളെല്ലാം നടന്നു. ഈ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞുവെന്ന സായൂജ്യത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാറിന്റെ പിടിപ്പുകേടിനും എക്സൈസ് വകുപ്പില്‍ നടമാടുന്ന അഴിമതിക്കുമെതിരെയുള്ള ഘോര വിമര്‍ശനം, വകുപ്പ് മന്ത്രിയുടെ രാജിയാവശ്യപ്പെടല്‍, അതിനു വേണ്ടിയുള്ള പ്രക്ഷോഭവും ധര്‍ണയും തുടങ്ങിയ പ്രതിപക്ഷ മുതലെടുപ്പുകളും മുറപോലെ നടക്കുന്നു. ഇതിനിടയില്‍ യഥാര്‍ഥ പ്രശ്നം എവിടെയോ മുങ്ങിപ്പോകുന്നു, അഥവാ മുക്കപ്പെടുന്നു.
മദ്യത്തില്‍ മായം ചേര്‍ക്കുന്നതു മാത്രമാണ് പ്രശ്നം എന്ന മട്ടിലാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സമീപനം. സമൂഹത്തെ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇരു കൂട്ടരും കൊണ്ടുപിടിച്ച് ശ്രമിക്കുകയും ചെയ്യുന്നു. ഭരണഘടന മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് വ്യാജ മദ്യ വര്‍ജനമല്ല; ഒറിജിനല്‍ മദ്യ വര്‍ജനം തന്നെയാണ്. ധര്‍മശാസ്ത്രങ്ങളും ആരോഗ്യശാസ്ത്രവും ഒരുപോലെ വിലക്കുന്നതും അതുതന്നെ. ഗാന്ധിജിയും ശ്രീനാരായണഗുരുവുമെല്ലാം വിഷമെന്ന് വിശേഷിപ്പിച്ചതും ഒറിജിനല്‍ മദ്യത്തെയാണ്. മദ്യം എന്ന വിഷം അതിന്റെ ഉപഭോക്താക്കളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. മദ്യലഹരിയിലുണ്ടാകുന്ന നിസ്സാര കശപിശകള്‍ കൊലപാതകത്തിലെത്തുക അസാധാരണമല്ല. കുടിച്ച് ലക്ക് കെട്ട് വാഹനമോടിച്ചും നിരത്തിലൂടെ നടന്നും മരിച്ചൊടുങ്ങുന്നവരുടെയും കൊന്നൊടുക്കുന്നവരുടെയും സംഖ്യയും ചെറുതല്ല. കുടിയന്മാരുടെ ശല്യത്തെയും കുടിക്കാനുള്ള പണത്തെയും ചൊല്ലി അഛന്‍ മക്കളെയും മക്കള്‍ അഛനെയും ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും വെട്ടിക്കൊല്ലുന്നു. ഇക്കഴിഞ്ഞ 12-ന് വണ്ടൂര്‍ എസ്.ഐ വിജയ കൃഷ്ണനെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലാന്‍ ആറങ്ങോടന്‍ മുജീബ് എന്ന ക്രിമിനലിന് കരുത്തേകിയതിന്റെ പിന്നിലും മദ്യമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇങ്ങനെ എണ്ണമറ്റ മനുഷ്യരാണ് മദ്യത്തിന്റെ പരാക്രമത്തില്‍ ദിനേന മരിച്ചുവീഴുന്നത്. ഇതൊന്നും പക്ഷേ മദ്യദുരന്തത്തിന്റെ കണക്കില്‍ ചേര്‍ക്കപ്പെടുന്നില്ല.
മരുന്നില്‍ പോലും മായം സാധാരണമായ ഇക്കാലത്ത് ഉപഭോഗം അനുവദിക്കപ്പെട്ട ഏതു വസ്തുവാണ് മായ മുക്തമായിട്ടുള്ളത്? നിയമങ്ങള്‍ക്കോ നിയമപാലകര്‍ക്കോ പരിശോധകര്‍ക്കോ ഒന്നും അത് പൂര്‍ണമായി ഇല്ലാതാക്കാനാവില്ല. മറ്റെല്ലാ പദാര്‍ഥങ്ങളിലുമെന്ന പോലെ മദ്യം എന്ന വിഷത്തിലും മായം ചേര്‍ക്കുന്നു. മായവും വിഷമാണല്ലോ. രണ്ട് വിഷത്തിന്റെയും അളവും അനുപാതവും പിഴക്കുമ്പോള്‍ കുടിയന്മാര്‍ ഉടനടി കൂട്ടത്തോടെ സിദ്ധികൂടുന്നു. അപ്പോള്‍ നമ്മള്‍ 'മദ്യദുരന്തം' എന്നാര്‍ത്തു വിളിക്കുന്നു. വാസ്തവത്തില്‍ വല്ലപ്പോഴുമൊക്കെ ഉണ്ടാകുന്ന വ്യാജ മദ്യദുരന്തത്തിനിരയാകുന്നവരുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഒറിജിനല്‍ മദ്യം ദിനേനെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നവരുടെ സംഖ്യ. ഉത്തരവാദപ്പെട്ടവര്‍ മദ്യദുരന്തം ആവര്‍ത്തിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഒറിജിനല്‍ മദ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ നിത്യ ദുരന്തം കണ്ണ് തുറന്നു കാണാന്‍ തയാറാകണം. ആ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ടുള്ള ഏതു നടപടിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ചെപ്പടി വിദ്യകള്‍ മാത്രമാണ്.
മദ്യ ദുരിതങ്ങളൊഴിവാക്കാനുള്ള ഒരേയൊരു വഴി സമ്പൂര്‍ണ മദ്യനിരോധമാണ്. ലളിതമായ സത്യമാണെങ്കിലും ഇത് അംഗീകരിക്കാന്‍ അധികൃതര്‍ തയാറില്ല. അവര്‍ മദ്യ വിതരണത്തിനുള്ള ലൈസന്‍സുകള്‍ കൂടുതല്‍ കൂടുതല്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ പോലും മദ്യപാനികളായിക്കൊണ്ടിരിക്കുന്നു. അഞ്ചു ലക്ഷം ലിറ്റര്‍ തെങ്ങിന്‍ കള്ള് ഉല്‍പാദിപ്പിക്കുന്ന കേരളത്തില്‍ 20 ലക്ഷം കള്ള് വില്‍ക്കാനവസരം നല്‍കിക്കൊണ്ട് വ്യാജ മദ്യത്തിന്റെ പ്രളയത്തിന് കളമൊരുക്കുന്നതും ഗവണ്‍മെന്റാണ്. മദ്യ രാജാക്കന്മാരുടെ പറ്റുപടിക്കാരാണിവിടെ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം. വ്യാജനും ഒറിജിനലും വിറ്റ് വീര്‍പ്പിക്കുന്ന അബ്കാരി കോണ്‍ട്രാക്ടര്‍മാരുടെ മടിശ്ശീല രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടി മടിശ്ശീലയാണ്. ഇവിടെ സര്‍ക്കാര്‍ തന്നെ ഒരു വന്‍കിട മദ്യവ്യാപാരിയാകുന്നു എന്ന വസ്തുതയുമുണ്ട്. ആയിരക്കണക്കില്‍ കോടി രൂപയുടെ വിദേശ മദ്യമാണ് വര്‍ഷാന്തം സര്‍ക്കാറിന്റെ ബീവറേജ് കോര്‍പ്പറേഷന്‍ വിറ്റഴിക്കുന്നത്. സ്വദേശിയും വിദേശിയുമായ മദ്യത്തില്‍നിന്ന് ഇക്കഴിഞ്ഞ 2009-2010 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം സര്‍ക്കാറിന് കിട്ടിയ നികുതി വരുമാനം 3000.16 കോടിയാണ്. ബജറ്റിന്റെ 40 ശതമാനത്തോളം വരും മദ്യത്തില്‍നിന്നുള്ള വരുമാനം. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ജയിച്ച് ഭരണം പിടിക്കുന്നതും പിടിച്ച ഭരണം നടത്തിക്കൊണ്ടുപോകുന്നതും മദ്യ വ്യാപാരത്തെ ആശ്രയിച്ചാണ് എന്ന ഈ അവസ്ഥയാകുന്നു ഭരണകൂടങ്ങളെ മദ്യനിരോധ ചിന്തയില്‍നിന്ന് അകറ്റിനിര്‍ത്തുന്നത്.
മദ്യനിരോധം ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുത്തും എന്നാണ് ഉന്നയിക്കപ്പെടുന്ന മുഖ്യ ന്യായം. ഭീകരമായ ഒരു മറുവശമുണ്ടീ ന്യായത്തിന്. മദ്യനിരോധം മൂലം താല്‍ക്കാലികമായി തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതലാണ് മദ്യപാനം സൃഷ്ടിക്കുന്ന അകാല വാര്‍ധക്യവും തൊഴിലിടങ്ങളിലെ അച്ചടക്ക ലംഘനവും മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം. തൊഴിലില്ലാ വേതനം വിതരണം ചെയ്യുന്ന സംസ്ഥാനത്തിന് മദ്യത്തൊഴിലാളികളുടെ പുനരധിവാസം ഒരിക്കലും അചിന്ത്യമായ കാര്യമല്ല. മദ്യപാനികള്‍ക്ക് നഷ്ടപ്പെടുന്നത് തൊഴില്‍ മാത്രമല്ല; തൊഴില്‍ ശേഷി കൂടിയാണ്. കുടുംബത്തെയും കുട്ടികളെയും പട്ടിണിക്കിട്ടും മര്‍ദിച്ചും കഷ്ടപ്പെടുത്തുന്നതും വിഷമദ്യം കഴിച്ച് കൂട്ടത്തോടെ മരിച്ചുവീഴുന്നതും അന്ധതയേറ്റുവാങ്ങുന്നതും ശീതീകരിച്ച ബാറുകളിലിരുന്ന് മേത്തരം വിദേശ മദ്യം മോന്തുന്ന മുതലാളിമാരല്ല; പാവപ്പെട്ട തൊഴിലാളികളാണ്. ഈ നഗ്ന സത്യങ്ങള്‍ അവഗണിച്ചുകൊണ്ട് പാര്‍ട്ടികളും ഭരണകൂടങ്ങളും ഉയര്‍ത്തിക്കാണിക്കുന്ന തൊഴിലാളി സ്നേഹം ക്രൂരമായ കാപട്യമാണ്. ഇത് തിരിച്ചറിയാനും ക്രിയാത്മകമായി പ്രതികരിക്കാനും ജനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.frm prabodhanam Editorial

മദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിയാനാവില്ല

ഇത്രകാലവും മദ്യ ദുരന്തങ്ങൾ തെക്കൻ ജില്ലകളിൽ മാത്രമാണുണ്ടായിരുന്നത്. അതിനാൽ ഓണത്തിനു മുൻപുതന്നെ അവിടെ വ്യാജമദ്യത്തിന്റെ വിതരണം തടയാൻ നടപടി എടുത്തിരുന്നതായി എക്സൈസ് മന്ത്രി പി.കെ.ഗുരുദാസൻ പറയുന്നു. പക്ഷെ മലപ്പുറത്ത് വ്യാജ കള്ള് ഒഴുകുകയും നിരവധി പേർക്ക് ജീവനൊ കാഴ്ചയൊ നഷ്ടപ്പെടുകയും ചെയ്തു.

അപ്രതീക്ഷിതമായി മലപ്പുറത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ വെച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഭരണ മുന്നണി. വ്യാജ മദ്യ വ്യാപാരികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സി.പി.എം. സെക്രട്ടറി പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പക്ഷെ മരിച്ചത് വാറ്റുകാരിൽ നിന്ന്.മദ്യം വാങ്ങിയവരല്ല, ലൈസൻസോടെ പ്രവർത്തിക്കുന്ന ഷാപ്പുകളിൽ നിന്ന് കള്ള് വാങ്ങി കുടിച്ചവരാണ്.

അട്ടിമറി നടന്നോ എന്ന് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ്. കൺ‌വീനർ വൈക്കം വിശ്വൻ. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പാലക്കാട്ടെ കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാൻ മദ്യ ലോബി ശ്രമിക്കുന്നതായി ആരോപിച്ചു. ഹൈക്കോടതി സി.ബി.ഐക്ക് കൈമാറുന്നതിനു മുമ്പ് കുറേക്കാലം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസാണിത്. അന്ന് അവർ ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയിരുന്നില്ല.

ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്റെ നേത്രത്വത്തിൽ മൂന്ന് വർഷമായി അവിടെ മദ്യ നിരോധന സമിതി മദ്യ വിപത്തിനെതിരെ സമരം ചെയ്തുവരികയാണ്. അതിനോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

പഞ്ചായത്ത് നിയമം നിലവിൽ വന്നപ്പോൾ കള്ളുഷാപ്പുകൾ സ്ഥാപിക്കുന്നതിനെ നിയന്ത്രിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്കുണ്ടായിരുന്നു. ആ അധികാരം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ എടുത്തുകളഞ്ഞു. ആ അധികാരം പുന:സ്ഥാപിക്കണമെന്നതാണ് സമിതിയുടെ പ്രധാന ആവശ്യം.

സമിതി നേതാക്കൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ കണ്ട് ഇക്കാര്യത്തിൽ നിവേദനം നൽകിയിരുന്നു. എന്നാൽ കൊണ്ടോട്ടി എം.എൽ.എ. മഹമ്മദുണ്ണിഹാജി ഒരു സബ്മിഷൻ ഉന്നയിച്ചപ്പോൾ സമരത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്. അതിനുശേഷം സമിതി തിരുവനന്തപുരത്ത് നിയമസഭാ മാർച്ച് നടത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ ഭൂരിഭാഗവും സമിതിയുടെ ആവശ്യത്തെ പിന്തുണച്ചു. കഴിഞ്ഞ ഡിസംബർ 11ന് സത്യഗ്രഹ പന്തൽ തീയിട്ട് നശിപ്പിക്കപ്പെട്ടു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ജില്ല കലക്ടറുടെ ബുദ്ധിയാണെന്ന് സമിതി കരുതുന്നു.

സത്യഗ്രഹ സമിതി ജനറൽ കൺ‌‌വീനർ പറയുന്നു: “ഭരണ മുന്നണിയിലെ മുഖ്യ കക്ഷിയും അതിന്റെ വർഗ്ഗ സംഘടനകളുമൊഴികെ മലപ്പുറം ജില്ലയിലെ എല്ലാ പാർട്ടികളും അവയുടെ പോഷക സംഘടനകളും സന്ദർശകരായൊ സത്യഗ്രഹികലൊ ആയി സത്യഗ്രഹപന്തലിൽ വന്നു പോയിട്ടുണ്ട്.“

മലപ്പുറത്തെ മുസ്ലിം സംഘടനക്കളൊക്കെയും മദ്യനിരോധനത്തെ പിന്തുണയ്ക്കുന്നതുകൊണ്ട് പഞ്ചായത്തുകളുടെ കവർന്നെടുത്ത അധികാരങ്ങൾ തിരികെ നൽകിയാൽ അവ ഷാപ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് സമിതി വിശ്വസിക്കുന്നു.

മദ്യനിരോധന സമിതി ജനകീയ ഐക്യവേദിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത് പന്ത്രണ്ടിന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലേബലുകള്‍: സര്‍ക്കാര്‍ മുഖ്യപ്രതി

മദ്യപന്മാര്‍ക്കു വോട്ടുചെയ്യരുതെന്ന് ശ്രേഷ്ഠ നിയുക്തബാവ

മദ്യ പാ നികള്‍ ഇത്ത വണ പഞ്ചാ യത്തു കാ ണാ മെ ന്നു സ്വ പ്നം കാണേ ണ്ട. മദ്യ പാ നി കള്‍ ക്കു വോ ട്ടു ചെ യ്യ രു തെ ന്ന് ശ്രേ ഷ്ഠനി യു ക്ത ബാവ പൗ ലോ സ് മാര്‍ മി ലി­ത്തി യോ സ് ജന ത്തെ ഉദ്ബോ ധി പ്പി ച്ച തോ ടെ യാണ് മദ്യ പാ നി ക ളു ടെ അധി കാ ര മോ ഹ ത്തി ന് അടിയ റ വാ യ ത്. അതോ ടെ ഇത്ത വണ കേ ര ള ത്തിലെ പഞ്ചാ യ ത്തു കള്‍ ലഹ രി വി രു ദ്ധ മേ ഖ ല ക ളാ യിമാ റു മെ ന്നു കരു താം.വെ ള്ള ത്തെ വീ ഞ്ഞാ ക്കിയ കര്‍ ത്താ വി നെ പിന്‍ പറ്റു ന്ന ബാ വ വീ ഞ്ഞു കഴി ക്കു ന്ന വ രു ടെ കാ ര്യം പ്രത്യേ കം പറ ഞ്ഞി ട്ടി ല്ല. ഒരു ലഹ രി വി രു ദ്ധ കാം പ യിനു വേ ണ്ടി സം സാ രി ക്കു ക യാ യി രു ന്നു ബാ വ.കേ ര ള ത്തി ലെ പഞ്ചാ യ ത്തു ക ളി ലേ ക്കു ള്ള തെ രഞ്ഞെ ടു പ്പില്‍ എങ്ങ നെ യു ള്ള വര്‍ ക്കു വോ ട്ടു ചെ യ്യ ണമെ ന്നു വ്യ ക്ത മായ നിര്‍ ദേ ശം നല്കു ന്ന രണ്ടാ മത്തെ പ്ര സ്താ വ ന യാ ണ് ബാ വ യു ടേ ത്. അദ്യ പ്ര സ്താവന നല്കി യ ത് മല ബാര്‍ ഗോള്‍ ഡും മോ ഹന്‍ ലാ ലും ചേര്‍ ന്നാ ണ്. മാ ലി ന്യ മു ക്ത മായ കേ ര ളം വാ ഗ്ദാ നം ചെ യ്യു ന്ന വര്‍ ക്കു മാ ത്ര മേ വോ ട്ടു ചെ യ്യാ വു എന്നാ ണ്മോ ഹന്‍ ലാല്‍ മല ബാര്‍ ഗോള്‍ ഡി നു വേ ണ്ടി കൈ തെ റു ത്തു ക യ റ്റി പറ ഞ്ഞ ത്.വാ ഗ്ദാ നം പാ ലി ക്ക ണ മോ എന്ന കാ ര്യം പ്ര ശ്ന മ ല്ല. സ്വര്‍ ണ ത്തേ ക്കാള്‍ വലിയ മാ ലി ന്യ മേ ത് എന്ന ചോ ദ്യ ത്തി നും മോ ഹന്‍ ലാല്‍ ഉത്ത രം പറയു ന്നി ല്ല. മദ്യ പാ നി ക ളു ടെ കാ ര്യ ത്തി ലെ ബാ വ യു ടെ പ്ര സ്താ വ ന യി ലും ഈ അവ്യ ക്ത ത യു ണ്ട്.തെ ര ഞ്ഞെ ടു പ്പില്‍ പങ്കെ ടു ക്കു മ്പോള്‍ മദ്യ പാ നി ക ള ല്ലാ ത്ത വ രെ മാ ത്ര മാ ണോ അതോ മുന്‍ പ് മദ്യ പാ നി ക ളാ യി രു ന്നി ട്ട് ഇപ്പോള്‍ മ ദ്യ പാ നം നിര്‍ ത്തി യ വ രെ യും ഉള്‍ പ്പെ ടു ത്തി യാ ണോ അതുമ ല്ല, ജന്മ നാ മദ്യ പാ നി ക ള ല്ലാ ത്ത വ രെ യാ ണോ താ നു ദ്ദേ ശി ച്ചി രി ക്കു ന്ന തെ ന്നു വ്യ ക്ത മ ല്ല. തെര ഞ്ഞെ ടു പ്പു കഴി ഞ്ഞ് ഇവര്‍ ക്ക് വാ ഗ്ദാ നം ലം ഘി ച്ച് മദ്യ പാ നി ക ളാ കാ നു ള്ള അവ കാ ശ മു ണ്ടോ എന്ന തും കൃ ത്യ മാ യി പറ ഞ്ഞി ട്ടി ല്ല. അതു പോ ലെ, ഒരു സ്ഥാ നാര്‍ ത്ഥി മദ്യ പാ നി യാ ണോ അല്ല യോ എന്നു വോ ട്ടര്‍ മാര്‍ എങ്ങ നെ തി രി ച്ച റി യും എന്ന തി നും ബാവ വ്യ ക്ത മാ യൊ രു പോം വ ഴി നിര്‍ ദേ ശി ച്ചി ട്ടി ല്ല. മദ്യ പാ നി ക ളെ പള്ളി ക്ക മ്മി റ്റി ക ളി ലേ ക്കു തെ ര ഞ്ഞെ ടു ക്കു ന്ന തി ലും ഈ നിര്‍ ദേ ശം ബാ ധ ക മാ ണോ എന്ന തി ലും വ്യ ക്ത മായ സൂ ച ന കള്‍ ബാ വ യു ടെ പ്ര സ്താ വ നയി ലി ല്ല.പക്ഷെ ഒന്ന റി യാം. മദ്യ പാ നി യാ ണോ, വോ ട്ടി ല്ല.