Wednesday, 08 September 2010 08:28
േരളാ ലോട്ടറി ഒരു കാരണവശാലും നിരോധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നിയമാനുസൃതമായാണ് കേരളാലോട്ടറി പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കാനും സംസ്ഥാന ലോട്ടറി സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്‌ടുവരുന്നത്. ഓര്‍ഡിനന്‍സിലെ മാറ്റം ചട്ടത്തില്‍ വേണ്‌ട, ആക്‌ടില്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ധനവകുപ്പ് നിയമമുണ്‌ടാക്കും. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കുന്നത്. പത്രപ്രവര്‍ത്തനം എന്നാല്‍ ഉപജാപമാണെന്നാണ് ചിലര്‍ കരുതുന്നത്. എങ്ങനെ ആശയക്കുഴപ്പം ഉണ്‌ടാക്കാമെന്നാണ് ചിലര്‍ നോക്കുന്നതെന്നും ഐസക്ക് തിരുവനന്തപുരത്ത് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ